Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം: മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ എസ്‌.ഐ.ടി

അർജന്റീന ടീമിന്റെ കേരള സന്ദർശന വിവാദം: മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ എസ്‌.ഐ.ടി

തിരുവനന്തപുരം: അർജന്റീന ഫുട്‌ബോൾ ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിൽ എത്തിക്കുമെന്ന പ്രഖ്യാപനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകളിലും മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌.ഐ.ടി) നീക്കം. കേസിൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന അഴിമതി നിരോധന നിയമത്തിലെ നാല് വകുപ്പുകളാണ് ചുമത്തുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്തിന്റെ ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുന്നത്. അബ്ദുറഹിമാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരായ അന്വേഷണത്തിന് കഴിഞ്ഞ ദിവസം ഗവർണറുടെ ഔദ്യോഗിക അനുമതി ലഭിച്ചിരുന്നു.

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കുന്ന എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള എസ്‌.ഐ.ടിക്ക് അഴിമതിക്കേസിന്റെ അന്വേഷണവും കൈമാറാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ.ബി.സി), അതിന്റെ ഉടമ ആന്റോ അഗസ്റ്റിൻ, അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, കേരള സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതിനിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നതാണ്.

കളമശേരി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലാണ് എസ്‌.ഐ.ടി അന്വേഷണം പുരോഗമിക്കുന്നത്. നിലവിൽ ഈ കേസിൽ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും ആർ.ബി.സി കമ്പനി രണ്ടാം പ്രതിയുമാണ്. ഈ എഫ്.ഐ.ആറിൽ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾകൂടി ഉൾപ്പെടുത്തി വി. അബ്ദുറഹിമാൻ, സി. സത്യപാലൻ, യു. ഷറഫലി എന്നിവരെ ഔദ്യോഗികമായി പ്രതിചേർക്കും.


Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in