Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സമയം വൈകുന്നുവെന്ന് സ്പീക്കർ ; രോഷാകുലനായി ഷംസീർ, 'നിങ്ങൾ' എന്ന് വിളിച്ച് മറുപടി

സമയം വൈകുന്നുവെന്ന് സ്പീക്കർ ; രോഷാകുലനായി ഷംസീർ, 'നിങ്ങൾ' എന്ന് വിളിച്ച് മറുപടി
തിരുവനന്തപുരം : നിയമസഭയില്‍ സ്പീക്കർ എം.ബി രാജേഷിനെ ചോദ്യംചെയ്ത് എ.എൻ ഷംസീർ എംഎൽഎ. ഇരുവരും തമ്മില്‍ കഴിഞ്ഞദിവസം സഭയില്‍ നടത്തിയ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുകയാണ്. സംസാരിക്കുന്നതിനിടെ 15 മിനിറ്റായി എന്ന് സ്പീക്കർ ഓർമിപ്പിച്ചതാണ് ഷംസീറിനെ ചൊടിപ്പിച്ചത്. 'അല്ല, അത് നിങ്ങള്‍ അപ്പുറത്ത് കണ്ടില്ല..' എന്നായിരുന്നു ഷംസീറിന്റെ മറുപടി. സ്വയം നിയന്ത്രണം പാലിക്കണമെന്നാണ് പറഞ്ഞതെന്ന്  സ്പീക്കറും മറുപടി നല്‍കി. ഇതോടെ സ്പീക്കർക്കെതിരെ ഷംസീർ വീണ്ടും രംഗത്തെത്തി. ‘സ്പീക്കർ എന്ന് പറഞ്ഞാൽ അൺബയാസിഡായിട്ടുള്ള (പക്ഷപാതമില്ലാത്ത) ആളായിരിക്കണം’- ഷംസീർ പറഞ്ഞു.  സ്പീക്കറെ ഷംസീർ  'നിങ്ങൾ' എന്നു വിളിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. 'നിങ്ങള്‍' എന്ന് വിളിച്ചത് ഷംസീര്‍ പിന്‍വലിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എയും ഷംസീറിനെ താക്കീത് ചെയ്യണമെന്ന് പിടി തോമസ് എംഎല്‍എയും ആവശ്യപ്പെട്ടു.    

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in