Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെഎസ്എഫ്ഇയില്‍ നടക്കുന്നത് വന്‍ തിരിമറികള്‍; ഇഡി വരുമെന്ന് ഓര്‍ക്കണമെന്ന് എ.കെ ബാലന്‍

കെഎസ്എഫ്ഇയില്‍ നടക്കുന്നത് വന്‍ തിരിമറികള്‍; ഇഡി വരുമെന്ന് ഓര്‍ക്കണമെന്ന് എ.കെ ബാലന്‍
കെഎസ്എഫ്ഇയില്‍ നടക്കുന്നത് വന്‍ തിരിമറികളെന്ന തുറന്നുപറച്ചിലുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍. കൊള്ളച്ചിട്ടികളുടെ പേരില്‍ കോടിയുടെ തിരിമറികളാണ് നടന്നിട്ടുള്ളത്. ഇത്തരത്തില്‍ ക്രമക്കേടുകള്‍ നടക്കുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിനായി എത്തില്ലെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന കെഎസ്എഫ്ഇയിലെ സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പേരിട്ടും കള്ള ചെക്കും വാങ്ങിയുമാണ് ചിട്ടികള്‍ കെസ്എഫ്ഇയില്‍ നടത്തുന്നത്. ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങളാണ് ഇതുവഴിയുണ്ടാകുന്നത്. കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് ഇത്തരം രീതികള്‍. സഹകരണ മേഖലയില്‍ നടക്കുന്നത് പോലുള്ള അന്വേഷണം കെഎസ്എഫ്ഇയിലും വരില്ലായെന്ന് ആരും കരുതരുതെന്നും അദ്ദേഹം പറഞ്ഞു. കള്ള പ്രമാണങ്ങള്‍ വച്ചുള്ള വായ്പ്പയും കെഎസ്എഫ്ഇ വഴി നടക്കുന്നുണ്ട്. അശാസ്ത്രീയമായ തരത്തിലാണ് പുതിയ ശാഖകള്‍ ആരംഭിക്കുന്നത്. എന്തിനാണ് ഇത്രയും ശാഖകള്‍ എന്ന് തനിക്ക് പോലും തോന്നിയിട്ടുണ്ട്. ആളുകൂടിയാല്‍ അപ്പോള്‍ തന്നെ ശാഖ തുടങ്ങുന്ന പ്രവണതയാണ് കെഎസ്എഫ്ഇയ്ക്കുള്ളത്. ആധുനികപരമായ ഒരു പരിഷ്‌കാരങ്ങളും സ്ഥാപനത്തില്‍ നടക്കുന്നില്ല. ഇത്തരം തെറ്റായ പ്രവണതകള്‍ തുടരുമ്പോഴും അതുമായി സമരസപ്പെട്ട് പോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ബാലന്‍ വിമര്‍ശിച്ചു.

Related articles

See all
Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Popular News

പോലീസുകാർ ഓർത്തുകളിക്കണം, എന്നും യുഡിഎഫ് സർക്കാരായിരിക്കില്ല: ഭീഷണിയുമായി മുഹമ്മദ് റിയാസ്

Popular News

മലമൂത്ര വിസർജനം നടത്തിയതിന് മൂന്ന് വയസുകാരന് മർദനം; അധ്യാപികയ്ക്ക് സസ്‌പെൻഷൻ, സ്വമേധയാ കേസ...

Popular News

തൂഫാൻ പുനരധിവാസത്തിന് മുൻഗണന; കുട്ടികള്‍ നിയമത്തിന്റെ പഴുത് മറയാക്കി കുറ്റകൃത്യം ചെയ്താല്‍...

Save your stories

Sign in