Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഹമ്മദാബാദില്‍ ബിജെപി എം.എല്‍.എയുടെ അനന്തരവന്‍ ഓടിച്ച റേഞ്ച് റോവര്‍ കാറിടിച്ച് റാപ്പിഡോ യാത്രികന് ദാരുണാന്ത്യം

അഹമ്മദാബാദിൽ ബി.ജെ.പി എം.എൽ.എയുടെ അനന്തരവൻ ഓടിച്ച റേഞ്ച് റോവർ കാറിടിച്ച് റാപ്പിഡോ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയെ വിട്ടയച്ചതിൽ വ്യാപക പ്രതിഷേധം.

അഹമ്മദാബാദില്‍ ബിജെപി എം.എല്‍.എയുടെ അനന്തരവന്‍ ഓടിച്ച റേഞ്ച് റോവര്‍ കാറിടിച്ച് റാപ്പിഡോ യാത്രികന് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ അതിവേഗത്തിലെത്തിയ റേഞ്ച് റോവര്‍ കാര്‍ റാപ്പിഡോ ബൈക്കിലിടിച്ച് യാത്രക്കാരന്‍ മരിച്ചു. സുരക്ഷാ ജീവനക്കാരനായ പുരബിയ ആണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് യാത്രികനായ 50 കാരന്‍ പ്രദീപ് ദദ്വാലിന് പരിക്കേറ്റു. ബി.ജെ.പി എം.എല്‍.എ ദിനേഷ്സിന്റെ അനന്തരവനും റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുമായ 35 കാരന്‍ രാഘവേന്ദ്ര കുശ്വാഹയാണ് കാര്‍ ഓടിച്ചിരുന്നത്.

നവംബര്‍ 11 ബുധനാഴ്ച രാവിലെ 6.45-ഓടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് വലത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് അലക്ഷ്യമായെത്തിയ റേഞ്ച് റോവര്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ പുരബിയയെ ആദ്യം ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു മെഡിക്കല്‍ ഫെസിലിറ്റിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ ഓടിച്ചുപോയ പ്രതിയെ, ദൃക്‌സാക്ഷികള്‍ നല്‍കിയ വാഹന നമ്പറിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കണ്ടെത്തിയത്.

എന്നാല്‍ കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് വിട്ടയച്ച നടപടി വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. ഈ കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വ്യവസ്ഥകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎന്‍എസ് സക്ഷന്‍ 35(3) പ്രകാരം നോട്ടീസ് നല്‍കി വിട്ടയച്ചതെന്ന് അഹമ്മദാബാദ് റൂറല്‍ എസ്.പി ഓം പ്രകാശ് ജാട്ട് വിശദീകരിച്ചു. കാര്‍ കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നവംബര്‍ 12-നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നും ആര്‍.ടി.ഒ പരിശോധനയും മെഡിക്കല്‍ പരിശോധനയും നടത്തിവരികയാണെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് നീലം ഗോസ്വാമി അറിയിച്ചു.

എന്നിരുന്നാലും, പ്രതിയുടെ രക്തസാമ്പിള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നുണ്ടായ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സാമ്പിള്‍ ശേഖരിച്ചതായി എസ്.പി സ്ഥിരീകരിച്ചപ്പോള്‍, ശേഖരിച്ചിട്ടില്ലെന്നാണ് ഡി.വൈ.എസ്.പിയുടെ പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. പാര്‍ട്ടി കഴിഞ്ഞ് സുഹൃത്തുക്കളെ കൊണ്ടുവിടാന്‍ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ (BNS 106(1)), അശ്രദ്ധമായി വാഹനമോടിക്കല്‍ (281) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

കാണാതായ ഏഴു വയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ ഗണപതി ഹോമം; തമിഴ്നാട്ടില്‍ വിവാദം

Popular News

'അന്ന് നായികയാകേണ്ടിയിരുന്നത് ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ'; 20 വര്‍ഷം മുന്‍പ് മുടങ...

Save your stories

Sign in