Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഊതിയാല്‍ തെറിക്കുന്ന മൂക്കല്ല എന്റേത്'; കോഴഞ്ചേരി പാലം വിവാദങ്ങളില്‍ മുന്‍ മന്ത്രിക്ക് മറുപടിയുമായി അബിന്‍ വര്‍ക്കി എംഎല്‍എ

കോഴഞ്ചേരി പാലം വിവാദങ്ങളിൽ മുൻ മന്ത്രി വീണാ ജോർജിന് മറുപടിയുമായി അബിൻ വർക്കി എം.എൽ.എ. മാർച്ചിൽ ഉദ്ഘാടനം നടത്തിയിട്ടും സൈക്കിൾ പോലും പോകാത്ത പാലം തുറന്നുകൊടുക്കു

'ഊതിയാല്‍ തെറിക്കുന്ന മൂക്കല്ല എന്റേത്'; കോഴഞ്ചേരി പാലം വിവാദങ്ങളില്‍ മുന്‍ മന്ത്രിക്ക് മറുപടിയുമായി അബിന്‍ വര്‍ക്കി എംഎല്‍എ

പത്തനംതിട്ട: കോഴഞ്ചേരി പാലത്തിന്റെ നിര്‍മ്മാണവും ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ മുന്‍ മന്ത്രി വീണാ ജോര്‍ജിന് ശക്തമായ മറുപടിയുമായി അബിന്‍ വര്‍ക്കി കോടിയാട്ട് എം.എല്‍.എ. പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉണ്ടാകരുതെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും, എന്നാല്‍ 'ചോര തന്നെ കൊതുകിന് കൗതുകം' എന്ന നിലയ്ക്കാണ് ചിലര്‍ ഇപ്പോഴും രംഗത്തിറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് എം.എല്‍.എ. നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പാലത്തിന്റെ ഉദ്ഘാടനം നടത്തിയതാണെങ്കിലും, ഇന്നുവരെ ഒരു സൈക്കിളിന് പോലും അതിലൂടെ കടന്നുപോകാന്‍ സാധിച്ചിട്ടില്ലെന്ന് അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി. 2018-ല്‍ ആരംഭിച്ച പാലം പണിയില്‍, താന്‍ ജനപ്രതിനിധിയായ ശേഷം നടത്തിയ കൃത്യമായ ഇടപെടലുകളെത്തുടര്‍ന്നാണ് നിര്‍ണ്ണായകമായ പല കാര്യങ്ങളും പൂര്‍ത്തിയായതെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ എം.എല്‍.എ. ആയ ശേഷം പാലത്തിനായി ഒന്നും ചെയ്തില്ലെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. 'ചിലര്‍ക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ നുണ പറഞ്ഞ് ഊതിയാല്‍ തെറിക്കുന്ന മൂക്കാണ് എനിക്കുള്ളതെന്ന്. ഒരു ചെറുനുണയ്ക്ക് ഊതിയാല്‍ തെറിക്കുന്ന മൂക്കോ കഴുത്തോ എനിക്കില്ല എന്നതുകൂടി ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു,' അബിന്‍ വര്‍ക്കി കുറിച്ചു. ഈ മാസം 15-ന് നടക്കുന്ന പാലം ഉദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം:


കോഴഞ്ചേരി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഉണ്ടാകരുത് എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. കാരണം അത് ഒരു നാടിന്റെ ഉത്സവമായി മാറേണ്ട ഒന്നാണ്. അതുകൊണ്ടാണ് എല്ലാവരും ചേര്‍ന്ന് നിന്ന് ഒരുമിച്ചുള്ള ഒരു ഉദ്ഘാടനം വിഭാവനം ചെയ്തത്. പക്ഷേ അപ്പോഴും ''ചോര തന്നെ കൊതുകിന് കൗതുകം ' എന്ന നിലയ്ക്ക് ചിലര്‍ ഇറങ്ങിയിരിക്കുകയാണ്.

ആദ്യം തന്നെ ഓര്‍മിപ്പിക്കുന്നു. ഈ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടത്തിയതാണ്. പക്ഷേ ഇന്ന് വരെ ഒരു സൈക്കിളിന് പോലും പോകാന്‍ സാധിച്ചിട്ടില്ല. പിന്നെ പ്രധാനമായി അവര്‍ പറയുന്നത് ഞാന്‍ ജനപ്രതിനിധിയായതിനു ശേഷം ആ പാലവുമായി ബന്ധപ്പെട്ട് യാതൊന്നും നടന്നിട്ടില്ല എന്നതാണ്.
എന്റെ മുന്‍ പോസ്റ്റ് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കറിയാം. ഇങ്ങനെ ആണ് ഞാന്‍ എഴുതിയിരുന്നത്.
' 2018ല്‍ ആരംഭിച്ചതാണ് ഈ പാലം പണി. പക്ഷെ ഞാന്‍ ജനപ്രതിനിധി ആയതിനു ശേഷമാണ്

1. പാലത്തിന്റെ അവസാന വട്ട പണികള്‍ നടന്നത്.
2. പാലത്തിന്റെ അപ്‌റോച്ച് റോഡുകള്‍ പൂര്‍ത്തീകരിച്ചത്.
3. ഇരുവശത്തെയും സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചത്.
മാത്രമല്ല ഒരു കാര്യം കൂടി ഞാന്‍ പറഞ്ഞിരുന്നു. അടുത്ത മാരാമണ്‍ കണ്‍വെന്‍ഷന് മുമ്പായി പാലം ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുമെന്ന്
ഇനി ഞാന്‍ എം.എല്‍.എ ആയ ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ മാസം ആദ്യം പാലം സന്ദര്‍ശിക്കാന്‍ മാധ്യമങ്ങളുടെ സാനിധ്യത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ കൂട്ടി പോയിരുന്നു. അന്നത്തെ ദൃശ്യം നിങ്ങള്‍ കാണുക.

റോഡിന്റെ അവസ്ഥ കാണുക, പാലത്തിന്റെ അവസ്ഥ കാണുക, ഡ്രൈനേജ് അവസ്ഥ കാണുക, പരാതി ഉണ്ടായത് കാരണം ഒരു വശത്തെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ലായിരുന്നു.
തുടര്‍ച്ചയായ റിവ്യൂ മീറ്റിങ്ങുകളും, ഫോളോ അപ്പുകളും ആണ് മാരാമണ്‍ കണ്‍വെന്‍ഷന് മുമ്പ് എന്നതല്ല, ശബരിമല സീസണ് മുമ്പ് തന്നെ പാലം പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.

പിന്നെ ചിലര്‍ക്ക് ഒരു വിചാരമുണ്ട്. എന്തെങ്കിലുമൊക്കെ നുണ പറഞ്ഞ് ഊതിയാല്‍ തെറിക്കുന്ന മൂക്കാണ് എനിക്ക് ഉള്ളത് എന്നുണ്ടെങ്കില്‍. ഒരു ചെറു നുണക്ക് ഊതിയാല്‍ തെറിക്കുന്ന മൂക്കോ കഴുത്തോ എനിക്കില്ല എന്നതുകൂടി ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കട്ടെ.
ഏവരെയും 15ന് പാലം ഉദ്ഘാടനത്തിന് സ്വാഗതം ചെയ്യുന്നു.
ശുഭരാത്രി

Related articles

See all
Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Popular News

നൈജീരിയയിലേക്ക് മുങ്ങാൻ ശ്രമിച്ച ലഹരി മാഫിയ തലവനും ഭാര്യയും കുടുങ്ങി; 15 വർഷത്തെ മുംബൈ വാസ...

Popular News

അട്ടപ്പാടിയിലെ ശിശുമരണങ്ങളും വികസന പ്രശ്നങ്ങളും രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുത്: മന്ത്രി...

Save your stories

Sign in