കല്യാൺ സിൽക്സിന്റെ ആലപ്പുഴയിലെ ഷോപ്പിംഗ് സമുച്ചയം ഉദ്ഘാടനം ചെയ്തു; കേരളത്തിലെ 14 ജില്ലകളിലും ഷോറൂം
ആലപ്പുഴ: കല്യാൺ സിൽക്സിന്റെ ആലപ്പുഴയിലെ ഷോപ്പിംഗ് സമുച്ചയം പ്രവർത്തനം ആരംഭിച്ചു. ജില്ലാ കോടതിക്ക് സമീപം 50000 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച ഷോപ്പിംഗ് സമുച്ചയം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ 14 ജില്ലകളിലും ഷോറൂം എന്ന നേട്ടവും ഇതോടെ കല്യാൺ സിൽക്സ് കൈവരിച്ചു.
ആലപ്പുഴയ്ക്ക് പുത്തൻ ഫാഷൻ അനുഭവം സമ്മാനിക്കുന്ന ഷോപ്പിംഗ് സമുച്ചയമാണ് കല്യാൺ സിൽക്സ് ആരംഭിച്ചത്. വിശാലമായ കാർ പാർക്കിംഗ് സൗകര്യത്തോടെ 4 നിലകളിലായാണ് ഷോറും സജ്ജീകരിച്ചിരിക്കുന്നത്.
ആലപ്പുഴ എംഎൽഎ എ ഡി തോമസ്,നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബ്, കൗൺസിലർലി ഷേർളി ആന്റണി, കല്യാൺ സിൽക്സ് ആന്റ് ഹൈപ്പർ മാർക്കറ്റ് ചെയർമാൻ ടി എസ് പട്ടാഭിരാമൻ തുടങ്ങിയവർ പങ്കെടുത്തു.
കല്യാൺ സിൽക്സിന്റെ സ്വന്തം തറികളിൽ നിന്നുള്ള പട്ടിന്റെ വലിയ കളക്ഷനുകൾ, പുത്തൻ ഫാഷനിലെ അപൂർവ്വ ശ്രേണികൾ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ട്. ഓണക്കാല ഓഫറായ ഓണക്കോടിക്കൊപ്പം രണ്ട് കോടിയും എന്ന സമ്മാനപദ്ധതിയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് ചെയർമാൻ ടി എസ് പട്ടാഭിരാമൻ പറഞ്ഞു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.