Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം : നന്തൻകോട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് ഞായറാഴ്ച രാത്രി വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്. അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വീടിന്‍റെ തിണ്ണയിൽ ബോധരഹിതനായി കിടന്ന മനോജിനെ അയൽക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിയിക്കാൻ അവർ തിരികെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്ദന്‍കോട് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. ചാലയിൽ കട നടത്തുകയായിരുന്ന മനോജ് ലോക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ വച്ചുണ്ടായ അപകടത്തിൽ മനോജിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതിന്റെ ഇൻഷുറൻസ് തുക കിട്ടുന്നതിൽ കാലതാമസമുണ്ടായതുൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.  

Related articles

See all
Popular News

എം.വി. ഗോവിന്ദനെതിരെ രൂക്ഷവിമർശനവുമായി ജി. സുധാകരൻ; കോൺഗ്രസിന്റെ സുവർണ്ണകാലമെന്നും കേരളത്ത...

Popular News

സ്വകാര്യ സർവ്വകലാശാലാ ബില്ലടക്കം 9 സുപ്രധാന ബില്ലുകൾ; പതിനാറാം കേരള നിയമസഭയുടെ മൂന്നാം സമ്...

Popular News

ആരോഗ്യ സർവകലാശാല തൂക്കി; മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയം; KUHS ജനറൽ കൗൺസിൽ പിടിച്ചെടുത...

Popular News

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എന്‍ഡോസള്‍ഫാന്‍ സെല്‍ പുനസംഘടിപ്പിച്ചു

Save your stories

Sign in