Logo
Tue, Jul 28, 2026 • 11:23 AM
LIVE TV
Watch

No business videos available

No Middle East videos available

ഇന്നോവ പ്രേമികൾക്ക് സന്തോഷവാർത്ത; കൂടുതൽ ലുക്കിലും ഫീച്ചറുകളിലും പുതിയ ഹൈക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 28, 2026
1 min read
SHARE:
SAVE: Login to save

ഇന്നോവ പ്രേമികൾക്ക് സന്തോഷവാർത്ത; കൂടുതൽ ലുക്കിലും ഫീച്ചറുകളിലും പുതിയ ഹൈക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നു

ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പരീക്ഷണയോട്ട ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നു. പ്രധാന നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ സ്പൈ ചിത്രങ്ങളിലൂടെ ഡിസൈനിലെയും ഫീച്ചറുകളിലെയും മാറ്റങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് ഇപ്പോൾ വ്യക്തമാകുന്നത്. അടിസ്ഥാന ബോഡി സിലൂയറ്റ് നിലനിർത്തിക്കൊണ്ടുതന്നെ കൂടുതൽ ആകർഷകമായ ഡിസൈനിലും എക്സ്ട്രാ ഫീച്ചറുകളോടെയുമാകും 2026 ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിലെത്തുക.

ടൊയോട്ടയുടെ ജനപ്രിയ പിക്ക്-അപ്പ് ട്രക്കായ ഹിലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മുൻഭാഗമാണ് പുതിയ പതിപ്പിന്റെ പ്രധാന ആകർഷണം. പുതിയ ഡിസൈനിലുള്ള ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ മുന്നിലെ മാറ്റങ്ങളാകുമ്പോൾ, വശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല. എങ്കിലും പ്രൊഡക്ഷൻ പതിപ്പിൽ പുതിയ അലോയ് വീലുകൾ നൽകിയേക്കും. പിൻഭാഗത്ത് എൽഇഡി സിഗ്നേച്ചർ ടെയിൽ ലാമ്പുകൾ, പുതുക്കിയ ബമ്പർ, റൂഫ് സ്‌പോയിലർ, റിയർ വൈപ്പർ, ഡിഫോഗർ എന്നിവയും ഇടംപിടിക്കും.

പുതിയ ഹൈക്രോസിന്റെ ഇന്റീരിയറിൽ 10.25 ഇഞ്ചിന് മുകളിലുള്ള വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീനാണ് ശ്രദ്ധേയമാകുന്നത്. ഡാഷ്‌ബോർഡ് ലേഔട്ട് നിലവിലെ മോഡലിന് സമാനമായിരിക്കുമെങ്കിലും പുതിയ സീറ്റ് അപ്ഹോൾസ്റ്ററിയും ട്രിമ്മുകളും നൽകിയേക്കും. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, കണക്റ്റഡ് കാർ ടെക്നോളജി, മെച്ചപ്പെടുത്തിയ 360 ഡിഗ്രി ക്യാമറ തുടങ്ങിയ ആധുനിക ഫീച്ചറുകളും കാബിനിൽ സജ്ജമാക്കും.

വാഹനത്തിന്റെ മെക്കാനിക്കൽ എൻജിൻ വിഭാഗത്തിൽ മാറ്റങ്ങളുണ്ടാകില്ല. നിലവിലെ 2.0 ലിറ്റർ പെട്രോൾ എൻജിനും (173 PS / 204 Nm), 2.0 ലിറ്റർ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനും (184 PS) യഥാക്രമം സിവിടി, ഇ-സിവിടി ട്രാൻസ്മിഷനുകളിൽ തന്നെ തുടരും. ഔദ്യോഗിക ലോഞ്ച് തീയതിയും വിലയും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പുതുമകളോടെ എത്തുന്ന ഈ ഫെയ്‌സ്‌ലിഫ്റ്റ് എം.പി.വി (MPV) വിപണിയിൽ വീണ്ടും തരംഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10