Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

80 കി.മീ റേഞ്ചും സ്മാർട്ട് ഫീച്ചറുകളുമായി പുതിയ വെസ്പ ഇവികൾ; ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ?

80 കി.മീ റേഞ്ചും സ്മാർട്ട് ഫീച്ചറുകളുമായി പുതിയ വെസ്പ ഇവികൾ; ഇന്ത്യൻ വിപണിയിലേക്ക് എത്തുമോ?

ഒരുകാലത്ത് നിരത്തുകളിലെ ശക്തമായ സാന്നിധ്യമായിരുന്ന വെസ്പ മോഡലുകൾ ഇനി ഇലക്ട്രിക് കരുത്തിൽ തിരിച്ചെത്തുന്നു. രാജ്യാന്തര തലത്തിൽ തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ നിരയെ വെസ്പ ഔദ്യോഗികമായി അവതരിപ്പിച്ചു. വെസ്പയുടെ ഐക്കണിക് ഡിസൈൻ, മോണോകോക്ക് ഷാസി, പഴയ മോഡലുകളുടെ സമാനമായ പേരുകൾ എന്നിവ നിലനിർത്തിക്കൊണ്ട് തന്നെ അത്യാധുനിക ഇലക്ട്രിക് പവർട്രെയിൻ ഉൾപ്പെടുത്തിയാണ് പുതിയ നിര എത്തുന്നത്. സ്പ്രിന്റ് എസ് (Sprint S), പ്രൈമവേര (Primavera), പ്രൈമവേര ടെക് (Primavera Tech) എന്നീ മൂന്ന് മോഡലുകളാണ് പുതിയ ശ്രേണിയിലുള്ളത്. കാഴ്ചയിൽ പെട്രോൾ മോഡലുകളുമായി യാതൊരു മാറ്റവും തോന്നാത്ത വിധം വെസ്പയുടെ ക്ലാസിക് ഡിസൈൻ ശൈലി തന്നെയാണ് മൂന്ന് സ്കൂട്ടറുകളും പിന്തുടരുന്നത്.

സ്പ്രിന്റ് എസ്, പ്രൈമവേര: റേഞ്ച് 68 കി.മീ

സ്പ്രിന്റ് എസ്, പ്രൈമവേര മോഡലുകളിൽ 2.3 kWh ശേഷിയുള്ള അഴിച്ചുമാറ്റാവുന്ന (Removable) ബാറ്ററി പായ്ക്കാണ് നൽകിയിരിക്കുന്നത്. 2.7 kW തുടർച്ചയായ പവറും 3.1 kW പീക്ക് പവറും 200 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് ഇവയിലുള്ളത്. മണിക്കൂറിൽ 45 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ രണ്ട് സ്കൂട്ടറുകൾക്കും ഒറ്റ ചാർജിൽ 68 കിലോമീറ്റർ (WMTC) റേഞ്ച് ലഭിക്കും. 500 W ചാർജർ ഉപയോഗിച്ച് ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം മതിയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബാറ്ററി ഉൾപ്പെടെ 111 കിലോഗ്രാമാണ് ഇവയുടെ ഭാരം. പെട്രോൾ മോഡലുകളിലുള്ള ട്രെയിലിങ്-ലിങ്ക് ഫ്രണ്ട് സസ്‌പെൻഷൻ തന്നെയാണ് ഇവി മോഡലുകളിലും ഉപയോഗിച്ചിരിക്കുന്നത്.

പ്രൈമവേര ടെക്: റേഞ്ച് 80 കി.മീ

വെസ്പയുടെ പുതിയ ഇലക്ട്രിക് ശ്രേണിയിലെ ഏറ്റവും കരുത്തുറ്റതും പ്രീമിയവുമായ മോഡലാണ് പ്രൈമവേര ടെക്. വലിയ 4.2 kWh ബാറ്ററി പായ്ക്കും 3.6 kW തുടർച്ചയായ പവർ നൽകുന്ന ശക്തമായ മോട്ടോറുമാണ് ഇതിന്റെ സവിശേഷത. വലിയ ബാറ്ററിയുടെ പിൻബലത്തിൽ ഒറ്റ ചാർജിൽ 80 കിലോമീറ്റർ (WMTC) റേഞ്ച് ഈ മോഡൽ വാഗ്ദാനം ചെയ്യുന്നു. സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയും ടേൺ-ബൈ-ടേൺ നാവിഗേഷനുമുള്ള 4.3 ഇഞ്ച് ടി.എഫ്.ടി (TFT) ഡിസ്‌പ്ലേ (ആദ്യ മൂന്ന് വർഷം സൗജന്യം, തുടർന്ന് പുതുക്കണം), കീലെസ് ഇഗ്‌നിഷൻ, ഫൈൻഡ് മൈ സ്‌കൂട്ടർ, ഇക്കോ-പവർ എന്നീ രണ്ട് റൈഡ് മോഡുകൾ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഇതിലുണ്ട്. 130 കിലോഗ്രാമാണ് പ്രൈമവേര ടെക്കിന്റെ ഭാരം.

മുകളിൽ പറഞ്ഞ സവിശേഷതകൾക്ക് പുറമെ, പൂർണ്ണമായും എൽ.ഇ.ഡി (LED) ലൈറ്റിങ്ങും വെസ്പയുടെ തനതായ സ്റ്റൈലിങ്ങും മൂന്ന് മോഡലുകളിലും ഒരുപോലെ കാണാം. മുന്നിൽ 110-സെക്ഷൻ ടയറുകളും പിന്നിൽ 120-സെക്ഷൻ ടയറുകളുമുള്ള 12/11 ഇഞ്ച് വീലുകളാണ് നൽകിയിരിക്കുന്നത്. ബ്രേക്കിങ്ങിനായി മൂന്ന് സ്കൂട്ടറുകളുടെയും മുന്നിൽ 200 എം.എം ഡിസ്ക് ബ്രേക്കും പിന്നിൽ 140 എം.എം ഡ്രം ബ്രേക്കുമാണുള്ളത്. എന്നാൽ പ്രൈമവേര ടെക് മോഡലിൽ സുരക്ഷയ്ക്കായി സിംഗിൾ-ചാനൽ എ.ബി.എസ് (ABS) കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ എത്തുമോ?

നിലവിൽ വെസ്പ, വെസ്പ എസ് തുടങ്ങിയ പെട്രോൾ (ICE) മോഡലുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ടെങ്കിലും, പുതിയ ഇലക്ട്രിക് നിരയുടെ ഇന്ത്യൻ അരങ്ങേറ്റത്തെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. ഈ ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ വെസ്പ തീരുമാനിക്കുകയാണെങ്കിൽ വലിയ മത്സരമായിരിക്കും നേരിടേണ്ടി വരിക. ബജാജ്, ടി.വി.എസ്, ഹീറോ, ഹോണ്ട, സുസുക്കി തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കൾക്കൊപ്പം ഏഥർ, റിവർ, സിംപിൾ വൺ തുടങ്ങിയ മുൻനിര ഇലക്ട്രിക് സ്റ്റാർട്ടപ്പ് കമ്പനികളോടും വെസ്പയ്ക്ക് മത്സരിക്കേണ്ടി വരും.

Related articles

See all
Popular News

ഹീറോ സ്പ്ലെൻഡർ പ്ലസ് വാങ്ങാൻ ഇനി കൂടുതൽ പണം മുടക്കണം; സ്‌പെഷ്യൽ എഡിഷന് പുതിയ പേരും നിറങ്ങള...

Popular News

ഇന്ത്യൻ വാഹന വിപണിയിലേക്ക് സ്വതന്ത്ര അരങ്ങേറ്റവുമായി ജെഎസ്ഡബ്ല്യു; 'കോംബാറ്റ്' എസ്‌യുവി ഡി...

Popular News

ഡിഫൻഡറിനോട് സാമ്യമുള്ള രൂപം, 1,100 കിലോമീറ്റർ റേഞ്ച്; ഇന്ത്യൻ വിപണി പിടിക്കാൻ 'കോംബാറ്റ്'...

Popular News

കാർ പ്രേമികൾക്ക് ഈ ദീപാവലി കൂടുതല്‍ ആഘോഷമാക്കാം; 90,000 രൂപ വരെ ഇളവ്, നെക്‌സോണും കൈലാഖും അ...

Save your stories

Sign in