Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കള്ളാടി ദുരന്തത്തിൽ അന്വേഷണം; ഇരകൾക്ക് 5 ലക്ഷം ധനസഹായം; പിഎസ്‌സി പരീക്ഷ തട്ടിപ്പ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കള്ളാടി ദുരന്തത്തിൽ അന്വേഷണം; ഇരകൾക്ക് 5 ലക്ഷം ധനസഹായം; പിഎസ്‌സി പരീക്ഷ തട്ടിപ്പ് ക്രൈംബ്രാഞ്ചിന് വിടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

വയനാട് കള്ളാടി ദുരന്തത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തി സാങ്കേതികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. ദുരന്തബാധിത മേഖലയുടെ തൊട്ടുമുകളിലായി ഒരു മണ്ണിടിച്ചില്‍ ഉണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടുകൂടി പരിശോധിച്ച് തുടർനടപടികൾ തീരുമാനിക്കും. കേന്ദ്രസര്‍ക്കാര്‍ തുരങ്ക നിര്‍മാണത്തിനായി പാരിസ്ഥിതികാനുമതി നല്‍കിയപ്പോഴുള്ള നിര്‍ദേശങ്ങള്‍ കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അപകടസാധ്യതകള്‍ പൂര്‍ണ്ണമായി വിലയിരുത്തിയ ശേഷമേ ഇവിടെ നിര്‍മാണം തുടരുകയുള്ളുവെന്നും ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിവിധ പരീക്ഷാനടത്തിപ്പുകളുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തില്‍ കെ.എ.എസ് പരീക്ഷ അടക്കമുള്ള ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പരാതികളുടെ ഗൗരവം അനുസരിച്ച് ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കും. അതോടൊപ്പം സർക്കാരിന്റെ 100 ദിന കർമ്മപരിപാടി കൃത്യമായി പൂർത്തിയാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in