Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രണം: തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

മെറ്റൽ അടക്കമുള്ള നിർമ്മാണ സാമഗ്രികൾ അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ, തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് കത്തയച്ചു. തമിഴ്‌നാടിന്റെ ഈ തീരുമാനം കാരണം കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വലിയ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

തമിഴ്‌നാട് ഏർപ്പെടുത്തിയ നിയന്ത്രണം സംസ്ഥാനത്തെ ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങളെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കണക്റ്റിവിറ്റി പദ്ധതികളെയും പ്രതികൂലമായി ബാധിച്ചുവെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഈ നിരോധനത്തിൽ ഇളവ് വരുത്തുകയോ പുനപരിശോധന നടത്തുകയോ ചെയ്താൽ അത് കേരളത്തിന് മാത്രമല്ല, ദക്ഷിണേന്ത്യയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കാകെ ഏറെ ഗുണകരമാകുമെന്നും കത്തിലൂടെ ഓർമ്മിപ്പിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in