Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കണക്കുകൾ പുറത്തുപറയാൻ എന്താണ് തടസ്സം?": പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ അതൃപ്തിയുമായി തോമസ് ഐസക്

"കണക്കുകൾ പുറത്തുപറയാൻ എന്താണ് തടസ്സം?": പയ്യന്നൂർ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ അതൃപ്തിയുമായി തോമസ് ഐസക്

പയ്യന്നൂരിലെ സി.പി.എം രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ പരോക്ഷ അതൃപ്തിയുമായി കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. നിയമപരമായി നിർബന്ധമില്ലെങ്കിലും ഫണ്ടിന്റെ കണക്കുകൾ പൊതുമണ്ഡലത്തിൽ തുറന്നുപറയുന്നതിൽ എന്താണ് പ്രയാസമെന്ന് അദ്ദേഹം ചോദിച്ചു. യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് തോമസ് ഐസക് തന്റെ നിലപാട് വ്യക്തമാക്കിയത്.

വിവാദമുയർന്ന സമയത്ത്, കുടുംബസംഗമം വിളിച്ച് അനുഭാവികളെ കണക്കുകൾ അറിയിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും, കണക്കുകൾ പുറത്തുവിടുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സാധാരണയായി ഫണ്ട് കണക്കുകൾ പാർട്ടി കമ്മിറ്റി പരിശോധിച്ച് അംഗീകരിക്കുകയാണ് പതിവെന്നും പൊതുമണ്ഡലത്തിൽ വയ്ക്കാറില്ലെന്നും ചൂണ്ടിക്കാണിച്ച ഐസക്, എന്നാൽ തർക്കങ്ങൾ ഉയർന്ന സാഹചര്യത്തിൽ ആർക്കും വന്ന് പരിശോധിക്കാമെന്ന നിലപാടാണ് സ്വീകരിക്കേണ്ടിയിരുന്നതെന്ന് കൂട്ടിച്ചേർത്തു.

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ടിൽ യാതൊരുവിധ അഴിമതിയും നടന്നിട്ടില്ലെന്ന് പാർട്ടി കമ്മീഷൻ അന്വേഷിച്ച് കണ്ടെത്തിയതാണെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രാദേശിക തലത്തിലെ ചേരിതിരിവിന്റെ ഭാഗമായി ചിലർ ഇതൊരു ആയുധമായി ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in