Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തമിഴ്‌നാട്ടിൽ നവജാതശിശുക്കൾക്ക് സ്വർണ മോതിരം; 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം നാളെ

തമിഴ്‌നാട്ടിൽ നവജാതശിശുക്കൾക്ക് സ്വർണ മോതിരം; 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയുടെ ഉദ്ഘാടനം നാളെ

തമിഴ്‌നാട് സർക്കാർ നവജാതശിശുക്കൾക്കായി നടപ്പിലാക്കുന്ന 'തായ് മാമൻ തങ്ക മോതിരം' പദ്ധതിയുടെ വിതരണ ഉദ്ഘാടനം നാളെ നടക്കും. മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 മുതൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്കാണ് ഒരു ഗ്രാം തൂക്കമുള്ള 22 കാരറ്റ് സ്വർണ മോതിരങ്ങൾ സമ്മാനിക്കുന്നത്. തമിഴ്‌നാട് മെഡിക്കൽ സർവീസ് കോർപറേഷനു വേണ്ടി കേരളത്തിലെ പ്രമുഖ ജ്വല്ലറികളായ ജോയ്ആലുക്കാസും കല്യാൺ ജ്വല്ലേഴ്സുമാണ് ഈ മോതിരങ്ങൾ നിർമിച്ചിരിക്കുന്നത്. മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മദിനമായ സെപ്റ്റംബർ 15-ന് ഉദ്ഘാടനം ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടർന്ന് തീയതി നീട്ടിവെക്കുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ 1,28,505 കുഞ്ഞുങ്ങൾക്കാണ് സ്വർണ മോതിരം ലഭിക്കുക. ഇതിൽ 89,955 മോതിരങ്ങൾ ജോയ് ആലുക്കാസും 38,550 മോതിരങ്ങൾ കല്യാൺ ജ്വല്ലേഴ്സുമാണ് തയാറാക്കിയത്. കേടുപാടുകൾ സംഭവിക്കാത്ത പ്രത്യേക പാക്കേജുകളിലാണ് ഇവ എത്തിക്കുന്നത്. ജൂൺ 22 മുതൽ സെപ്റ്റംബർ 27 വരെയുള്ള കാലയളവിൽ ജനിച്ച കുട്ടികൾക്ക് സംസ്ഥാനത്തൊട്ടാകെയുള്ള 107 വിതരണ കേന്ദ്രങ്ങൾ വഴി മോതിരം കൈപ്പറ്റാം. സെപ്റ്റംബർ 28 മുതൽ പ്രസവ ശേഷം ആശുപത്രി വിടുന്ന സമയത്തുതന്നെ കുട്ടികൾക്ക് മോതിരം ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ.

തമിഴ്‌നാട്ടിൽ സ്ഥിരതാമസമാക്കിയ എല്ലാ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എന്നാൽ, സംസ്ഥാനത്തിന്റെ 'പ്രഗ്നൻസി ആൻഡ് ഇൻഫന്റ് മോണിറ്ററിങ്' (PICME) സംവിധാനത്തിൽ അമ്മമാർ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. തമിഴ്‌നാട്ടിൽ ഒരു വർഷം ശരാശരി ജനിക്കുന്ന 7.8 ലക്ഷം കുട്ടികളിൽ 53 ശതമാനത്തോളം (4.2 ലക്ഷം) പേരും സർക്കാർ ആശുപത്രികളിലാണ് ജനിക്കുന്നത്. ഒരു വർഷത്തിനിടെ ജനിക്കുന്ന ഏകദേശം 4.41 ലക്ഷം കുട്ടികൾക്ക് മോതിരം നൽകുന്നതിനായി 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.

Related articles

See all
Popular News

'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

ഡൽഹിയിൽ വൻ സംഘർഷം; 'ലെഹ്‌റാ ദോ തിരംഗ' മാർച്ചിൽ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്കെ കസ്റ്റഡിയ...

Popular News

ട്രെയിനുകളിലെ ഭക്ഷണ ശുചിത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യ; ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായ...

Save your stories

Sign in