Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ; പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിലയിരുത്തി

ഉന്നത വിദ്യാഭ്യാസ കൗൺസിൽ സന്ദർശിച്ച് മന്ത്രി റോജി എം. ജോൺ; പ്രവർത്തനങ്ങളും ഭാവി പദ്ധതികളും വിലയിരുത്തി

കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഫീസ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും കൗൺസിൽ ചെയർമാനുമായ റോജി എം. ജോൺ. സന്ദർശനവേളയിൽ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത്ശങ്കർ, മെമ്പർ സെക്രട്ടറി പ്രൊഫ. ആബിദ ഫറൂഖി എന്നിവരുമായി മന്ത്രി വിശദമായ കൂടിക്കാഴ്ച നടത്തി. കൗൺസിലിന്റെ നിലവിലെ പ്രവർത്തനങ്ങൾ, വിവിധ പദ്ധതികളുടെ പുരോഗതി, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പുതിയ മാറ്റങ്ങൾ, ഭാവി പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയായി.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അക്കാദമിക മികവ് ഉറപ്പാക്കുന്നതിനും കൗൺസിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളെ മന്ത്രി വിലയിരുത്തി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ദേശീയ-അന്തർദേശീയ തലത്തിൽ കൂടുതൽ മികവുറ്റതാക്കി മാറ്റാൻ കൗൺസിൽ ആവിഷ്കരിക്കുന്ന ഭാവി പരിപാടികൾക്ക് പൂർണ്ണ പിന്തുണയും ഏകോപനവും സർക്കാർ ഉറപ്പുനൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൗൺസിലിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. ഇതിനായി വിവിധ സ്ഥാപനങ്ങളുമായുള്ള സഹകരണവും മികച്ച ഏകോപനവും ഉറപ്പാക്കാൻ നിർദ്ദേശം നൽകി. ഉന്നതതല കൂടിക്കാഴ്ചയിൽ കൗൺസിൽ രജിസ്ട്രാർ സുനിൽ ടി. ആർ. ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in