Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം അണികളുടെയും ജനങ്ങളുടെയും കൃത്യമായ വിധിക്കെതിരായ നിലപാട്: സണ്ണി ജോസഫ്

പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം അണികളുടെയും ജനങ്ങളുടെയും കൃത്യമായ വിധിക്കെതിരായ നിലപാട്: സണ്ണി ജോസഫ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തളിപ്പറമ്പ് പ്രസംഗം അണികളുടെയും ജനങ്ങളുടെയും കൃത്യമായ വിധിക്കെതിരായ നിലപാടാണ് വ്യക്തമാക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

തെറ്റ് സംഭവിച്ചത് സിപിഎം നേതൃത്വത്തിനാണെന്ന് പോളിറ്റ് ബ്യൂറോ തന്നെ പരസ്യമായി സമ്മതിക്കുകയും ഇതുസംബന്ധിച്ച രേഖ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വസ്തുത അംഗീകരിച്ച് സ്വയം തിരുത്തുന്നതിന് പകരം അണികളെയും വോട്ടര്‍മാരെയും കുറ്റപ്പെടുത്തുന്ന പിണറായി വിജയന്റെ നിലപാട്, തെറ്റുകള്‍ ആവര്‍ത്തിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ്.

സിപിഎം ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ പിണറായി വിജയന്‍ സ്വീകരിക്കുന്ന സമീപനം പോളിറ്റ് ബ്യൂറോ പരിശോധിക്കണം. പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം അണികളുടെയും വോട്ടര്‍മാരുടെയും മേല്‍ ചുമത്താനുള്ള പിണറായി വിജയന്റെ ശ്രമം പ്രബുദ്ധരായ മാര്‍ക്‌സിസ്റ്റ് അണികള്‍ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in