Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടത്തില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് തന്ത്രങ്ങള്‍ പാടേ മാറ്റിയെഴുതേണ്ടിവരും. നിലവിൽ പരമ്പരയില്‍ ഇരു ടീമുകളും 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമാണ്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വൈകിട്ട് 7 മണിക്കാണ് പരമ്പര വിജയികളെ നിശ്ചയിക്കുന്ന ഈ നിര്‍ണായക മത്സരം നടക്കുന്നത്.

ഹൈദരാബാദില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 247 റണ്‍സടിച്ചുകൂട്ടിയ വിന്‍ഡീസ് ബാറ്റിങ് നിര മികച്ച ഫോമിലാണ്. മറുഭാഗത്ത് ഇന്ത്യന്‍ ബൗളര്‍മാര്‍ സ്ഥിരത പുലര്‍ത്താനാകാതെ വിഷമിക്കുകയാണ്. കഴിഞ്ഞ കളിയില്‍ മായങ്ക് യാദവും അര്‍ഷ്ദീപ് സിങ്ങും നാലോവറില്‍ 52 റണ്‍സ് വീതമാണ് വഴങ്ങിയത്. പരിക്കേറ്റ അര്‍ഷ്ദീപ് സിങ്ങിന് പകരക്കാരനായി ഭുവനേശ്വര്‍ കുമാര്‍ ടീമിലെത്തുന്നത് ഇന്ത്യന്‍ പേസ് ആക്രമണത്തിന് കരുത്താകും. പുതിയ പന്ത് സ്വിങ് ചെയ്യിക്കാനും ഡെത്ത് ഓവറുകളില്‍ കൃത്യതയോടെ പന്തറിയാനുമുള്ള താരത്തിന്റെ കഴിവ് വെസ്റ്റ് ഇന്‍ഡീസിന്റെ ശക്തമായ മുന്‍നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യയെ സഹായിച്ചേക്കും. കൂടാതെ, ഓപ്പണിങ് ജോടിയിലും മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന അഭിഷേക് ശര്‍മയ്ക്ക് പകരം യുവതാരം വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, ഹൈദരാബാദില്‍ 23 പന്തില്‍ വെടിക്കെട്ട് അര്‍ധസെഞ്ച്വറി (56) നേടി ഫോം വീണ്ടെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ അതേ ആത്മവിശ്വാസത്തോടെയാകും ഇന്നും കളത്തിലിറങ്ങുക. സഞ്ജുവിന് ഇന്നത്തെ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റുകൊണ്ടും പന്തുകൊണ്ടും പരമ്പരയിലുടനീളം പരാജയപ്പെട്ട അക്‌സര്‍ പട്ടേലിന് പകരം സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഇന്നത്തെ മത്സരത്തില്‍ ജയിക്കുകയെന്നത് ഇരു ടീമുകള്‍ക്കും അഭിമാനപ്രശ്നമാണ്. നാട്ടില്‍ പരമ്പര കൈവിടില്ലെന്ന നിശ്ചയത്തോടെ ഇന്ത്യയും വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ വിന്‍ഡീസും കളത്തിലിറങ്ങുമ്പോള്‍ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തീപാറുമെന്ന് ഉറപ്പാണ്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ/ വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നമന്‍ ധീര്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍/ കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, മായങ്ക് യാദവ്.

വെസ്റ്റ് ഇന്‍ഡീസ് സാധ്യതാ ഇലവന്‍: ഷായ് ഹോപ് (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), ജുവല്‍ ആന്‍ഡ്രൂ, ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റതര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചേസ്, കീമോ പോള്‍, ഷമര്‍ സ്പ്രിങ്ങര്‍, ഗുഡകേഷ് മോട്ടി, ഷമര്‍ ജോസഫ്.





Related articles

See all
Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Save your stories

Sign in