Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബാറ്റിങ്ങുമായി സഞ്ജു


വെസ്റ്റിൻഡീസിനെതിരായ നാലാം ട്വന്റി 20 മത്സരത്തിൽ തകർപ്പൻ ബാറ്റിങ്ങുമായി മലയാളി താരം സഞ്ജു സാംസൺ തിളങ്ങി. വെറും 23 പന്തിൽ ആറ് ഫോറും നാല് സിക്സറുകളും സഹിതം 56 റൺസാണ് സഞ്ജു വാരിക്കൂട്ടിയത്. ഒരറ്റത്ത് ഓപ്പണിങ് പങ്കാളി അഭിഷേക് ശർമയെ കാഴ്ചക്കാരനാക്കിയുള്ള സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് ആരാധകരെ ആവേശത്തിലാഴ്ത്തി.

ഈ മത്സരത്തോടെ അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ സിക്സുകളുടെ എണ്ണത്തിൽ സഞ്ജു സെഞ്ചുറിയും പൂർത്തിയാക്കി. നാലാം ടി20 മത്സരം തുടങ്ങുന്നതിന് മുമ്പ് സിക്സ് നേട്ടത്തിൽ നൂറിലെത്താൻ സഞ്ജുവിന് രണ്ട് സിക്സറുകൾ കൂടി മതിയായിരുന്നു. വിൻഡീസ് ബൗളർ ഷമാർ ജോസഫിനെ ലോങ് ഓഫിലൂടെ അതിർത്തി കടത്തിയാണ് സഞ്ജു തന്റെ കരിയറിലെ നൂറാം സിക്സ് പൂർത്തിയാക്കിയത്. ഈ ഓവറിൽ മാത്രം രണ്ട് സിക്സും ഒരു ഫോറുമാണ് താരം അടിച്ചെടുത്തത്.


Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കാൻസറിനെ തോൽപ്പിച്ച് 9 വർഷത്തിനു ശേഷം അവിശ്വസനീയ തിരിച്ചുവരവ്; ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ...

Popular News

മിസൈൽ ഭീഷണിക്കിടെ മത്സരം വൈകി; നെഫ്ത്ചിയെ തോൽപ്പിച്ച് അൽ നസർ, റൊണാൾഡോയ്ക്ക് 981-ാം ഗോൾ

Save your stories

Sign in