Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രംപ്

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രംപ്

അമേരിക്കൻ ദേശീയ താൽപ്പര്യം മുൻനിർത്തി 'സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' പ്രകാരമുള്ള ഉപരോധങ്ങളും നിയന്ത്രണങ്ങളും തീരുവകളും ഒഴിവാക്കിക്കൊണ്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർണായക ഉത്തരവിറക്കി. റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കനത്ത ആശ്വാസമാകുന്നതാണ് ഈ തീരുമാനം. ഗ്രഹാം നിയമപ്രകാരമുള്ള ഉപരോധങ്ങളും തീരുവകളുമാണ് ഒഴിവാക്കുന്നതെന്ന് വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ട്രംപ് വ്യക്തമാക്കി. ഇളവ് അനുവദിക്കുന്നത് അമേരിക്കയുടെ ദേശീയ താൽപ്പര്യത്തിന് അത്യന്താപേക്ഷിതമാണെന്ന് കാണിച്ച് കോൺഗ്രസിന് ഔദ്യോഗിക സർട്ടിഫിക്കറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

റഷ്യയുടെ ഊർജ മേഖലയെയും രാജ്യത്ത് നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യമിട്ടാണ് ലിൻഡ്സെ ഒ. ഗ്രഹാം നിയമം കഴിഞ്ഞ സെപ്റ്റംബറിൽ കൊണ്ടുവന്നത്. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ മേലുള്ള സാമ്പത്തിക സമ്മർദ്ദം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ഈ നിയമത്തിൽ റഷ്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 500 ശതമാനം വരെ വർദ്ധിപ്പിക്കാൻ വ്യവസ്ഥയുണ്ടായിരുന്നു. കൂടാതെ, റഷ്യൻ എണ്ണയും പ്രകൃതിവാതകവും വാങ്ങുന്ന ഏറ്റവും വലിയ അഞ്ച് രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം താരിഫ് ചുമത്താനും ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഈ തീരുവകളാണ് ഇപ്പോൾ ട്രംപ് പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നത്.

റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായ ഇന്ത്യ, അധിക താരിഫുകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് വാഷിംഗ്ടണിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷിതവും മിതമായ നിരക്കിലുള്ളതുമായ ഊർജ ലഭ്യത ഉറപ്പാക്കുകയാണ് രാജ്യത്തിന്റെ ഊർജ നയമെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. അതേസമയം അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യു.എസിൽ വർദ്ധിച്ചുവരുന്ന ഊർജ ചെലവുകൾക്കിടയിലാണ് ഈ ഇളവ് പ്രഖ്യാപനം വന്നിരിക്കുന്നത്. പുതിയ നടപടികൾ നടപ്പിലാക്കുന്നത് എണ്ണവില വീണ്ടും വർദ്ധിക്കാൻ ഇടയാക്കുമെന്നും, ഇത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ഉപഭോക്താക്കൾക്ക് മേൽ വലിയ സമ്മർദ്ദം ചെലുത്തുമെന്നുമാണ് ട്രംപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

യു.എസിലെ ഇന്ധനവില വർദ്ധനവും ഉപരോധ ഇളവുകളും ചർച്ചയാകുന്നതിനിടയിലാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുംബൈയിലും ജാംനഗറിലുമുള്ള സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സ്ഥിതി ചെയ്യുന്ന ജാംനഗറിലെത്തി റിലയൻസ് ഇൻഡസ്ട്രീസ് അധികൃതരുമായി അദ്ദേഹം ചർച്ച നടത്തും. അമേരിക്കയിൽ കഴിഞ്ഞ 50 വർഷത്തിനിടയിലെ ആദ്യ റിഫൈനറി സ്ഥാപിക്കാനുള്ള റിലയൻസിന്റെ പദ്ധതികളും ഈ സന്ദർശനത്തിൽ ചർച്ചയാകും. അതേസമയം റഷ്യയുടെ എണ്ണ-വാതക വാങ്ങലുകളും ഉപരോധങ്ങളിൽ നിന്നുള്ള ഒഴിഞ്ഞുമാറലുകളും നിരീക്ഷിക്കാൻ യു.എസ് ട്രേഡ് റെപ്രസന്റേറ്റീവിന് ഉത്തരവ് നൽകിയിട്ടുണ്ട്. മുൻകാല ഉത്തരവുകൾ പ്രകാരം റഷ്യക്കെതിരെ ഏർപ്പെടുത്തിയിട്ടുള്ള മറ്റ് ഉപരോധങ്ങളെ ഈ പുതിയ ഉത്തരവ് ബാധിക്കില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.









Related articles

See all
Popular News

ഇറാൻ-യുഎസ് യുദ്ധം എപ്പോൾ അവസാനിക്കും? എണ്ണവില കുതിക്കുന്നു, ഓഹരി വിപണിയിൽ ആശങ്ക

Popular News

ബാങ്ക് ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യാം; കേരളത്തിൽ ബാങ്കുകൾക്ക് തുടർച്ചയായി 4 ദിവസം അവധി

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

വരുമാന ഇടിവും കടുത്ത മത്സരവും; വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

Save your stories

Sign in