Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിനിമയല്ല, സത്യം! വായുവിൽ പറന്ന് ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർ സൂപ്പർകാർ

സിനിമയല്ല, സത്യം! വായുവിൽ പറന്ന് ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റർ സൂപ്പർകാർ

സയന്‍സ് ഫിക്ഷന്‍ സിനിമകളിലെ പറക്കും കാറുകള്‍ ഇനി വെറും കല്‍പനയല്ലെന്ന് തെളിയിച്ച് ടെസ്‌ലയുടെ പുതിയ റോഡ്സ്റ്റര്‍ സൂപ്പർകാർ. ടെക് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പുത്തന്‍ രൂപകല്‍പ്പനയിലുള്ള ടെസ്‌ല റോഡ്സ്റ്റര്‍ തലകീഴായി ഓടുകയും കുറഞ്ഞ ദൂരം വായുവില്‍ പറക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ടെക് ഭീമനായ ഇലോണ്‍ മസ്‌കിന്റെ തന്നെ റോക്കറ്റ് നിര്‍മാണ കമ്പനിയായ സ്‌പേസ്എക്സിന്റെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ അദ്ഭുതം സാധ്യമാക്കിയത്. ടെക്‌സസിലെ മഗ്രഗോറിലുള്ള സ്‌പേസ്എക്‌സ് ഫെസിലിറ്റിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് ഈ വിസ്മയകരമായ പ്രദര്‍ശനം അരങ്ങേറിയത്. 'ഭാവിയില്‍ പറക്കുന്ന കാറുകള്‍ ഉണ്ടാകുമെന്ന് ഒടുവില്‍ തെളിഞ്ഞിരിക്കുന്നു' എന്ന കുറിപ്പോടെ ഡെമോ വിഡിയോ ഇലോണ്‍ മസ്‌ക് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. പരമ്പരാഗത കാര്‍ ലോഞ്ച് ചടങ്ങുകള്‍ക്കപ്പുറം ഒരു ഹോളിവുഡ് സ്റ്റണ്ട് ഷോയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഈ പ്രദർശനം. വലിയ വളഞ്ഞ റാമ്പിലൂടെ മുകളിലേക്ക് കയറിയ കാര്‍, അതിനുമുകളിലൂടെ തലകീഴായി സഞ്ചരിക്കുകയും, തുടര്‍ന്ന് കുറഞ്ഞ ദൂരം വായുവില്‍ പറന്ന് സുരക്ഷിതമായി താഴെയിറങ്ങുകയും ചെയ്തു. ടെസ്‌ലയുടെ ഔദ്യോഗിക അക്കൗണ്ടും ഇതിന്റെ വിഡിയോ പുറത്തുവിട്ടിട്ടുണ്ട്.

സ്‌പേസ്എക്സ് വികസിപ്പിച്ചെടുത്ത 'കോള്‍ഡ്-ഗ്യാസ് ത്രസ്റ്റേഴ്‌സ്' ആണ് ഈ പുതിയ റോഡ്സ്റ്ററിലെ പ്രധാന ആകര്‍ഷണം. ഉയര്‍ന്ന മര്‍ദത്തിലുള്ള ഗ്യാസ് ഉപയോഗിച്ച് ശക്തമായ തള്ളല്‍ സൃഷ്ടിക്കുന്ന സംവിധാനമാണിത്. പ്രത്യേക സാങ്കേതിക സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇത്, സാധാരണ റോഡ് കാറുകള്‍ക്ക് അസാധ്യമായ രീതിയിലുള്ള നീക്കങ്ങള്‍ നടത്താന്‍ വാഹനത്തെ സഹായിക്കുന്നു.

2017 നവംബറിലാണ് അടുത്ത തലമുറയിലുള്ള ടെസ്‌ല റോഡ്സ്റ്റര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വിവിധ സാങ്കേതിക കാരണങ്ങളാല്‍ നിർമാണ പ്രവർത്തനങ്ങൾ പലതവണ വൈകുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2028ഓടെ ഈ വാഹനം നിര്‍മാണ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ നിയന്ത്രിത ചുറ്റുപാടുകളില്‍ മാത്രമാണ് ഈ സ്റ്റണ്ട് പ്രദര്‍ശിപ്പിച്ചത് എന്നതിനാൽ പൊതുറോഡുകളില്‍ ഇത്തരത്തിലുള്ള പറക്കലുകള്‍ക്കോ ഡ്രൈവിങ്ങിനോ നിയമപരമായ അനുമതി ലഭിച്ചിട്ടില്ല. കനത്ത സുരക്ഷാ മാനദണ്ഡങ്ങളും പ്രായോഗികതയും സംബന്ധിച്ച ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെങ്കിലും, ഭാവിയിലെ യാത്രാസൗകര്യങ്ങളെക്കുറിച്ചുള്ള വലിയൊരു വിപ്ലവകരമായ സൂചനയാണ് ടെസ്‌ല ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.





Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

6-സ്പീഡ് ഗിയർബോക്‌സും TFT ഡിസ്‌പ്ലേയും; കരുത്തുറ്റ അപ്‌ഡേറ്റുകളോടെ പൾസർ N250 SS എത്തുമ്പോൾ

Save your stories

Sign in