Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

രാഷ്ട്രീയ കേരളത്തെ ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യമുനയിലേക്ക്. കേസിൽ അന്വേഷണം അതിവേഗത്തിലാക്കിയിരിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), പിണറായി വിജയനോട് ഈ മാസം 23-ാം തീയതി ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഔദ്യോഗികമായി നിർദ്ദേശം (സമൻസ്) നൽകി. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒരു നിർണായക ഘട്ടത്തിലേക്കാണ് ഈ നീക്കം വിരൽ ചൂണ്ടുന്നത്.

എക്സാലോജിക്കൽ സൊല്യൂഷൻസ് - സിഎംആർഎൽ (CMRL) മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ വിവാദങ്ങൾ ഉയർന്നുവന്ന വേളയിൽ പലതടസ്സങ്ങളും രാഷ്ട്രീയ വാദപ്രതിവാദങ്ങളും ഉണ്ടായെങ്കിലും, കേസിൽ ലഭിച്ച പുതിയ തെളിവുകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസി ഇപ്പോൾ നേരിട്ടുള്ള ചോദ്യം ചെയ്യലിലേക്ക് കടക്കുന്നത്. മുൻ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയനെതിരെ ഇഡി നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള വലിയ നിയമനടപടി കൂടിയാണിത്.

നിർദ്ദിഷ്ട തീയതിയായ 23-ാം തീയതി കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളതെന്നാണ് സൂചനകൾ. കേസിൽ മുൻ മുഖ്യമന്ത്രിക്ക് നോട്ടീസ് ലഭിച്ചതോടെ -പ്രതിപക്ഷ നേതാവെന്ന നിലയില്‍ കടുത്ത രാപ്രതിരോധത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കേസ് കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഉറപ്പാണ്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in