Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഫോളോവേഴ്‌സിൽ രണ്ട് ലക്ഷത്തിന്റെ ഇടിവ്; ഡൽഹി സമരത്തിലെ പ്രതികരണത്തിന് പിന്നാലെ പേളി മാണിക്ക് തിരിച്ചടി

ഫോളോവേഴ്‌സിൽ രണ്ട് ലക്ഷത്തിന്റെ ഇടിവ്; ഡൽഹി സമരത്തിലെ പ്രതികരണത്തിന് പിന്നാലെ പേളി മാണിക്ക് തിരിച്ചടി

രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടന്ന് വരുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളെ തുടർന്ന് അവതാരകയും നടിയുമായ പേളി മാണിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത തിരിച്ചടി. ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ രണ്ട് ലക്ഷത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 5.7 മില്യണിൽ നിന്ന് 5.5 മില്യണിലേക്കാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കുറഞ്ഞത്. ഇതിനുപുറമെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. 4.71 മില്യണിൽ നിന്ന് 4.64 മില്യണിലേക്കാണ് സബ്‌സ്‌ക്രൈബേഴ്‌സ് ചുരുങ്ങിയത്. പേളിക്കെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച അൺഫോളോ ക്യാമ്പയിൻ ഇപ്പോഴും ശക്തമായി തുടരുകയാണ്.

ഡൽഹിയിലെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾ സുരക്ഷിതരായിരിക്കണമെന്നും, ജീവൻ അപകടത്തിലാണെന്ന് തോന്നിയാൽ മടങ്ങിപ്പോകണമെന്നും ചൂണ്ടിക്കാട്ടി പേളി പങ്കുവെച്ച പ്രതികരണമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എവിടെയും തൊടാതെയുള്ള ഈ നിലപാടിനെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. എന്നാൽ ഈ വിമർശനങ്ങൾക്കുള്ള മറുപടിയായി പേളി പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറി വിവാദം കൂടുതൽ കടുപ്പിച്ചു.

"നിങ്ങളുടെ പതിവ് പാവയല്ല ഞാൻ. ഞാൻ പേളി മാണിയാണ്. അതെ! എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കാവിയാണ്!" എന്നായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ പേളിയുടെ പരാമർശം. കൂടാതെ പേളിയെ വിമർശിച്ച് സംവിധായകൻ സിബി മലയിലിന്റെ മകൻ ജോ സിബി മലയിൽ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചും ഇതിൽ പരാമർശമുണ്ടായിരുന്നു. സംഭവം വൻ വിവാദമായതോടെ പേളി ഈ സ്റ്റോറി പിൻവലിച്ചെങ്കിലും, അതിനു പിന്നാലെ വ്യാപകമായ അൺഫോളോ ക്യാമ്പയിൻ ആരംഭിക്കുകയായിരുന്നു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in