Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിതിന്‍ രാജിന്റെ ആത്മഹത്യ: ഡോ. എ.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി

നിതിന്‍ രാജിന്റെ ആത്മഹത്യ: ഡോ. എ.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കോടതി അനുമതി; ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി

കണ്ണൂര്‍: നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡോ. എ.കെ. റാമിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ചിന് അനുമതി. തലശ്ശേരി എസ്സി/എസ്ടി പ്രത്യേക കോടതിയാണ് റീ-അറസ്റ്റിന് അനുമതി നല്‍കിയത്. കോടതി ഉത്തരവ് വരുന്നതിന് മുന്‍പ് തന്നെ ഡോ. റാം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഡോക്ടര്‍ റാം ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായത്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി പ്രതിയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

നേരത്തെ അറസ്റ്റില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്യാന്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്. മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സുധീര്‍ കല്ലനോട് കോടതി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് ഡിവൈഎസ്പി കോടതിയില്‍ ഹാജരായി. 

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Save your stories

Sign in