Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: നാളെ കെപിസിസിയുടെ ലോക് ഭവന്‍ മാര്‍ച്ച്

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: നാളെ കെപിസിസിയുടെ ലോക് ഭവന്‍ മാര്‍ച്ച്

തിരുവനന്തപുരം: സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ ഏകപക്ഷീയമായി മുന്നോട്ടുകൊണ്ടുപോകുന്ന ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസിയുടെ ആഹ്വാനപ്രകാരം കെപിസിസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു.

സെപ്റ്റംബര്‍ 25ന് വൈകുന്നേരം നാലിന് ലോക്ഭവനിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത്. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ്, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍, തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 26ന് സംസ്ഥാനത്തെ എല്ലാ ഡിസിസികളുടെയും നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

നീതിപൂര്‍വവും സ്വതന്ത്രവുമായ രീതിയില്‍ നടത്തേണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സ്വീകരിക്കുന്നതെന്ന് നെയ്യാറ്റിന്‍കര സനല്‍ ആരോപിച്ചു. ഉത്തരവാദിത്തപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് ഭരണപക്ഷ മുന്നണിക്ക് സഹായകരമായ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ വിയോജിപ്പുകള്‍ മറികടന്ന് ബിജെപിക്ക് സഹായകരമാകുന്നതും ജനാധിപത്യ പ്രക്രിയയെ ദുര്‍ബലപ്പെടുത്തുന്നതുമായ നിരവധി തീരുമാനങ്ങള്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സ്വീകരിക്കുന്നുവെന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്. ഇത്തരം നടപടികള്‍ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കാളികളാകണമെന്നും നെയ്യാറ്റിന്‍കര സനല്‍ അഭ്യര്‍ഥിച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തി...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Save your stories

Sign in