Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി തേടി സർക്കാർ

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമതി തേടി സർക്കാർ

ലയണൽ മെസ്സിയെയും അർജന്റീന ദേശീയ ടീമിനെയും കേരളത്തിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ കോടികളുടെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ നിർണായക നടപടി. കേസിൽ മുൻ മന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുന്നതിനായി സർക്കാർ ഗവർണറുടെ അനുമതി തേടി. അന്വേഷണത്തിന് അനുമതി നൽകണം എന്നാവശ്യപ്പെടുന്ന ഫയൽ മുഖ്യമന്ത്രി ലോക്ഭവന് കൈമാറി. ഇതിനുപുറമെ, മുൻ കായിക മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലൻ, സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവർക്കെതിരെയുമുള്ള വിജിലൻസ് അന്വേഷണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു.

സംഭവത്തിൽ വിജിലൻസ് അന്വേഷണം മെല്ലപ്പോക്കിലാണെന്ന ആക്ഷേപങ്ങളും ഒത്തുകളി ആരോപണങ്ങളും നിലനിൽക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഈ നിർണായക ഇടപെടൽ. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കാൻ മന്ത്രിയെന്ന ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. ഈ ഇടപാടിലൂടെ വി. അബ്ദുറഹിമാൻ മറ്റ് സാമ്പത്തിക നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) ശുപാർശ ചെയ്തിട്ടുണ്ട്.

കേസിലെ മറ്റു പ്രതികളായ സി. സത്യപാലനും യു. ഷറഫലിക്കുമെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. സ്വകാര്യ കമ്പനിക്ക് കൊള്ളലാഭം ഉണ്ടാക്കുന്നതിനായി വഴിവിട്ട് ഉത്തരവുകൾ ഇറക്കിയതാണ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സത്യപാലനെതിരെയുള്ള കുറ്റം. വകുപ്പ് സെക്രട്ടറി അറിയാതെ ഫയലുകൾ കൈകാര്യം ചെയ്യുകയും സർക്കാരിനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തെന്നും തെളിഞ്ഞിട്ടുണ്ട്. സർക്കാരിന്റെ മുൻകൂറുള്ള അനുമതിയില്ലാതെ സ്വകാര്യ കമ്പനിയും അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) തമ്മിലുള്ള കരാറിൽ സാക്ഷിയായി ഒപ്പിട്ടതാണ് സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലിക്കെതിരെയുള്ള കുറ്റം.


അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളായ സ്പോർട്സ് കേരള ഫൗണ്ടേഷൻ, ജിസിഡിഎ (GCDA) എന്നിവയിലെ ഉദ്യോഗസ്ഥരും ഈ ഇടപാടുകളിൽ പങ്കാളികളാണെങ്കിലും നിലവിൽ ഇവരെ പ്രതി ചേർത്തിട്ടില്ല. മുകളിൽ നിന്നുള്ള ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ഇവർ ചെയ്തതെന്നാണ് നിലവിലെ നിഗമനം. എന്നാൽ, സമഗ്രമായ അന്വേഷണത്തിൽ ഗൂഢാലോചനയിൽ ഇവരുടെ പങ്ക് തെളിഞ്ഞാൽ കേസിലേക്ക് പ്രതി ചേർക്കുമെന്നും അധികൃതർ അറിയിച്ചു.

Related articles

See all
Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Popular News

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കൂടി പ്രതിപ്പട്ടികയില്‍;...

Save your stories

Sign in