Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണവിപണി പിടിക്കാൻ സർക്കാർ: ഓണം ഫെയറുകൾ ഓഗസ്റ്റിൽ; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടി

ഓണവിപണി പിടിക്കാൻ സർക്കാർ: ഓണം ഫെയറുകൾ ഓഗസ്റ്റിൽ; കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടി

വരാനിരിക്കുന്ന ഓണവിപണിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. കോഴിക്കോട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി കാര്യങ്ങൾ വിശദീകരിച്ചത്. ഇതിന്റെ ഭാഗമായി ഓണം ഫെയറുകൾ ഓഗസ്റ്റ് മാസം തന്നെ ആരംഭിക്കും. ഓണക്കാലത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. മാവേലി സ്റ്റോറുകൾ വഴി കൂടുതൽ ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേക്ക് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുന്നതിനായി ഹോർട്ടികോർപ്പുമായി സഹകരിച്ച് പച്ചക്കറി വിപണിയിൽ സർക്കാർ ശക്തമായി ഇടപെടും. ഓണത്തോടനുബന്ധിച്ച് നീല റേഷൻ കാർഡുടമകൾക്ക് 3 കിലോ അരി ലഭ്യമാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ, നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള കുടിശ്ശിക തുക ഓണത്തിന് മുൻപ് നൽകിത്തീർക്കാൻ ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് തുടക്കം കുറിച്ച കെ-സ്റ്റോറുകളിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺവീനിയന്റ് സ്റ്റോറുകൾ ആരംഭിക്കും. ഇതിൽ ആദ്യത്തേത് സെപ്റ്റംബർ മാസത്തിൽ എറണാകുളം വൈറ്റിലയിൽ പ്രവർത്തനം തുടങ്ങും. ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളിലായിരിക്കും ഇത്തരം സ്റ്റോറുകൾ വരിക. തുടർന്ന് എല്ലാ ജില്ലകളിലേക്കും ഇവ വ്യാപിപ്പിക്കും. ഹോട്ടലുകളിലെ വിലക്കയറ്റം തടയാൻ ഉടമകളുമായി ചർച്ച നടത്തുമെന്നും ജനക്ഷേമം മുൻനിർത്തിയാണ് ഭക്ഷ്യവകുപ്പ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in