Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തെരുവുനായ നിയന്ത്രണം: സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം; അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

തെരുവുനായ നിയന്ത്രണം: സുപ്രീം കോടതി നിർദേശം നടപ്പിലാക്കാൻ കേരളം; അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതിനായി സുപ്രീം കോടതിയുടെ സുപ്രധാന നിർദേശങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ. പേപ്പട്ടികളും അപകടകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന ഉത്തരവാണ് സംസ്ഥാനത്ത് പ്രായോഗികമാക്കുന്നത്. ഇതിനായി പ്രാഥമിക പ്രോട്ടൊക്കോൾ തയ്യാറാക്കിക്കഴിഞ്ഞു. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വേഗത്തിലുള്ള നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്.

അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ പ്രത്യേക സമിതികൾ രൂപീകരിക്കും. ഏതൊക്കെ നായ്ക്കളെയാണ് ദയാവധത്തിന് വിധേയമാക്കേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ഈ സമിതികൾക്കായിരിക്കും. ഇതുകൂടാതെ, നായ്ക്കൾക്കായി പ്രത്യേക ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകാനും തീരുമാനമായിട്ടുണ്ട്.

നായ്ക്കളെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്തുന്ന വീടുകളെ പ്രത്യേക ഷെൽട്ടറുകളായി പരിഗണിക്കുകയും, ഇത്തരം വീടുകൾക്ക് സർക്കാരിന്റെ പ്രത്യേക 'സ്‌മോൾ-ഷെൽട്ടർ ലൈസൻസ്' നിർബന്ധമാക്കുകയും ചെയ്യും. കൂടാതെ പൊതുസ്ഥലങ്ങളിലും തെരുവുകളിലും നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് കൃത്യമായ മാനദണ്ഡങ്ങളും വ്യവസ്ഥകളും രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in