Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ദേവസ്വം മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റി; പരിഹരിച്ച് മുന്നോട്ട് പോകും: കെ ജയകുമാർ

ദേവസ്വം മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ ബോര്‍ഡിന് വീഴ്ച പറ്റി; പരിഹരിച്ച് മുന്നോട്ട് പോകും: കെ ജയകുമാർ

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായുള്ള ക്രമീകരണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായിവരികയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. ദേവസ്വം മന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് ആശയവിനിമയത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തീര്‍ത്ഥാടന കാലത്ത് നിലയ്ക്കലിനെ പ്രധാന ഹബ്ബായി ഉയര്‍ത്തും. ഇവിടെ ഒരു സമയം 6,000 പേര്‍ക്കെങ്കിലും ഇരിക്കാനുള്ള സൗകര്യം ഒരുക്കും. പോലീസിന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ AI ഇനേബിള്‍ഡ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി AI ക്യാമറകള്‍ ഉപയോഗിക്കുന്നതിനുള്ള തുക പോലീസ് തന്നെയാണ് ചെലവഴിക്കുന്നത്.

മണ്ഡലകാലത്തിന് മുന്നോടിയായി 48 സിവില്‍ വര്‍ക്കുകളാണ് ടെന്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 6 കോടി രൂപയുടെ പ്രവൃത്തികള്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ടെന്‍ഡര്‍ നടപടികളും നിര്‍മ്മാണ നിലവാരവും പരിശോധിക്കുന്നതിനായി നാലംഗ ക്വാളിറ്റി അഷ്വറന്‍സ് ടീമിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യത്തിന് അരവണ ലഭ്യമാക്കാന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രതിദിനം 3.6 ലക്ഷം ടിന്‍ അരവണ നിര്‍മ്മിക്കാനാണ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തി...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Save your stories

Sign in