Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കീഴ്‌വഴക്കമല്ല, രാഷ്ട്രീയം പ്രധാനം: ഉപനേതൃപദവിക്കായി സിപിഐ; എൽഡിഎഫ് യോഗത്തിന് മുൻപ് നിർണ്ണായക യോഗം ഇന്ന്

കീഴ്‌വഴക്കമല്ല, രാഷ്ട്രീയം പ്രധാനം: ഉപനേതൃപദവിക്കായി സിപിഐ; എൽഡിഎഫ് യോഗത്തിന് മുൻപ് നിർണ്ണായക യോഗം ഇന്ന്

തിങ്കളാഴ്ച നടക്കാനിരിക്കുന്ന എൽഡിഎഫ് യോഗത്തിന് മുന്നോടിയായി സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃപദവി വേണമെന്ന ആവശ്യത്തിൽ ഇടതുമുന്നണി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്. പദവിയുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. മുന്നണി യോഗത്തിലും ഇതേ നിലപാട് ആവർത്തിക്കണമെന്ന് സെക്രട്ടറിയേറ്റിലും ആവശ്യമുയരാനാണ് സാധ്യത. ഉപനേതൃപദവി ലഭിച്ചില്ലെങ്കിൽ നിയമസഭയിൽ മുന്നണിയുമായി ഒറ്റക്കെട്ടായി നീങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലേക്ക് പോകണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിൽ ശക്തമാണ്.

അതേസമയം, പ്രതിപക്ഷ ഉപനേതൃപദവിയിൽ തർക്കങ്ങൾക്ക് സ്ഥാനമില്ലെന്നും ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. മുന്നണിയിലെ പഴയ കീഴ്‌വഴക്കങ്ങൾ ചൂണ്ടിക്കാട്ടി ഈ ആവശ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കീഴ്‌വഴക്കങ്ങളേക്കാൾ രാഷ്ട്രീയ നിലപാടുകൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in