Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൂടിക്കാഴ്ച ഇന്ന്; കേരളത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ചയാകും

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൂടിക്കാഴ്ച ഇന്ന്; കേരളത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ചയാകും

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആദ്യ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ പാര്‍ലമെന്റ് ഹൗസിലെ 'സേവാതീര്‍ത്ഥ്' ഓഫീസില്‍ രാവിലെ 11:15-നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രസഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

സില്‍വര്‍ ലൈന്‍/ആര്‍.ആര്‍.ടി.എസ് ഉള്‍പ്പെടെയുള്ള റെയില്‍വേ വികസനം, വിഴിഞ്ഞം തുറമുഖ പദ്ധതികള്‍, കേരളത്തിന് ദീര്‍ഘനാളായി ലഭിക്കേണ്ട എയിംസ്, മെട്രോ റെയില്‍ രണ്ടാം ഘട്ടം തുടങ്ങി കേന്ദ്ര പിന്തുണ ആവശ്യമുള്ള നിരവധി നിര്‍ണായക പദ്ധതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങുക.

കഴിഞ്ഞ ആഴ്ചയും ഡല്‍ഹിയിലെത്തിയ വി.ഡി. സതീശന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. 

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in