Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'പിണറായിയെപ്പോലെ ആര്‍.എസ്.എസുകാരെ ഒളിച്ചുകണ്ടിട്ടില്ല, വിഴിഞ്ഞത്ത് സി.പി.എമ്മിന് കിട്ടിയത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള മറുപടി'; പി. രാജീവിനും റിയാസിനും മറുപടിയുമായി മുഖ്യമന്ത്രി

'പിണറായിയെപ്പോലെ ആര്‍.എസ്.എസുകാരെ ഒളിച്ചുകണ്ടിട്ടില്ല, വിഴിഞ്ഞത്ത് സി.പി.എമ്മിന് കിട്ടിയത് സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള മറുപടി';  പി. രാജീവിനും റിയാസിനും മറുപടിയുമായി മുഖ്യമന്ത്രി

തനിക്കെതിരെ ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. മന്ത്രി പി. രാജീവിന്റെ ശൈലിയല്ല തന്റേതെന്നും, അദ്ദേഹത്തെപ്പോലെ ഒരു ബുദ്ധിജീവിയല്ല, മറിച്ച് താനൊരു സാധാരണ മനുഷ്യനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജീവിന്റെ വിമർശനങ്ങളുടെ അടിത്തറ എന്തെന്ന് തനിക്ക് മനസ്സിലാകുന്നില്ല. മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. പിണറായി വിജയൻ ചെയ്തതുപോലെ ആർ.എസ്.എസ് നേതാക്കളെ താൻ ഒളിച്ചല്ല കണ്ടത്. കാണണമെന്ന് ആവശ്യപ്പെട്ട് എത്തുന്നവർക്ക് പൊതുജന സന്ദർശന സമയത്ത് ഓഫീസിൽ തന്നെയാണ് അനുമതി നൽകാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്ത സ്ഥലങ്ങളിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് മുന്നിൽ സമർപ്പിക്കുമ്പോൾ അത് കൃത്യമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ സംസ്ഥാന താത്പര്യം സംരക്ഷിച്ചുള്ള നിലപാട് മാത്രമേ സർക്കാർ സ്വീകരിക്കുകയുള്ളൂ. എംപവേർഡ് കമ്മിറ്റി നിലവിൽ ഈ വിഷയം പരിശോധിച്ചു വരികയാണ്. ഈ കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൺസഷൻ എഗ്രിമെന്റ് (കരാർ) പോലും വായിച്ചു നോക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സി.പി.എമ്മിന് സ്വന്തം പാർട്ടിയിൽ നിന്ന് (സി.പി.ഐ) തന്നെ വ്യക്തമായ മറുപടി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in