Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്ന് പുള്ളി തന്നെ പറയും'; അഖില്‍ മാരാരുടെ രാജിയോടെ വീണ്ടും ചര്‍ച്ചയായി പിഷാരടിയുടെ പഴയ പ്രസ്താവന

ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്ന് പുള്ളി തന്നെ പറയും'; അഖില്‍ മാരാരുടെ രാജിയോടെ വീണ്ടും ചര്‍ച്ചയായി പിഷാരടിയുടെ പഴയ പ്രസ്താവന

അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതിന് പിന്നാലെ, നടനും കോണ്‍ഗ്രസ് എംഎല്‍എയുമായ രമേശ് പിഷാരടിയുടെ പഴയൊരു പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നു. മുന്‍പ് തെരഞ്ഞെടുപ്പ് സമയത്ത് അഖില്‍ മാരാര്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി പിഷാരടി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. അഖില്‍ തന്നെ ശ്രദ്ധിക്കുന്നത് പോലെ താന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാറില്ലെന്നും, മാധ്യമങ്ങള്‍ ചോദിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ അറിയുന്നതെന്നുമായിരുന്നു പിഷാരടിയുടെ മറുപടി. അഖില്‍ എന്തെങ്കിലും കുറ്റമോ മോശം കാര്യമോ മാത്രമേ പറയാന്‍ സാധ്യതയുള്ളൂ എന്നും, എന്നാല്‍ ഒരാഴ്ച കഴിയുമ്പോള്‍ താന്‍ വളരെ മഹാനും നല്ല മനുഷ്യനുമാണെന്ന് പുള്ളി തന്നെ തിരുത്തിപ്പറയുമെന്നും അന്ന് പിഷാരടി പരിഹസിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ട്വന്റി 20-യില്‍ നിന്നുള്ള രാജി അഖില്‍ മാരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജിക്ക് പിന്നാലെ പാര്‍ട്ടിക്കെതിരെയും ബിജെപിക്കെതിരെയും കടുത്ത ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തി. കൊട്ടാരക്കരയില്‍ സ്വതന്ത്രനായി മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് താന്‍ ട്വന്റി 20-യുമായി അടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപി വോട്ടുകള്‍ക്ക് പുറമെ തന്റെ വ്യക്തിപരമായ സ്വാധീനത്തിലുള്ള വോട്ടുകള്‍ കൂടി ചേരുമ്പോള്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കൊട്ടാരക്കര സീറ്റ് നല്‍കാതെ സാബു എം. ജേക്കബ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് മാരാര്‍ ആരോപിച്ചു. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നല്‍കി ബിജെപി മാന്യത കാട്ടിയെങ്കിലും അവിടെയും സാബു ജേക്കബ് ഇടപെട്ട് അവസരം തടഞ്ഞു. താന്‍ ജയസാധ്യതയുള്ള സീറ്റുകളില്‍ മത്സരിക്കരുതെന്ന് ബിജെപിയിലെ ചില നേതാക്കള്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നുവെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Save your stories

Sign in