യൂത്ത് കോണ്‍ഗ്രസിന്‍റെ 'യൂത്ത് കെയര്‍' ആശയത്തിനൊപ്പം പങ്കാളിയായി മോഹന്‍ലാലും; ആരോഗ്യപ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു
Jaihind TV News Report
Jaihind TV Web Desk
April 09, 2020
1 min read
•
Updated: July 08, 2026
യൂത്ത് കോണ്‍ഗ്രസിന്‍റെ 'യൂത്ത് കെയര്‍' ആശയത്തില്‍ പങ്കാളിയായി നടന്‍ മോഹന്‍ലാലും. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥ സിന്ധുവിനെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. കൊല്ലം ചവറ പന്മനയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ ഉത്തവരാദിത്തം സിന്ധുവിനായിരുന്നു. ഇവരെ ആദ്യം യൂത്ത് കോണ്ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിക്കുകയും പിന്നീട് മുന്‍മന്ത്രി ഷിബു ബേബി ജോണുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം മോഹന്‍ലാലിന് ഫോണ്‍ കൈമാറുകയായിരുന്നു. സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കണമെന്നും സമാനതകളില്ലാത്ത പ്രവൃത്തിയാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10