Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?; കേന്ദ്ര ബജറ്റ് കേരളത്തോടുള്ള പരിഹാസം': വി.ഡി. സതീശൻ

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?; കേന്ദ്ര ബജറ്റ് കേരളത്തോടുള്ള പരിഹാസം': വി.ഡി. സതീശൻ

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ രൂക്ഷമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ചത്.

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ കേട്ടപ്പോൾ കേരളം ഇന്ത്യയുടെ ഭാഗമാണോ എന്ന് പോലും സംശയിച്ചു പോയെന്ന് വി.ഡി. സതീശൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾ കേരളത്തിലെത്തി വികസിത നാടാക്കുമെന്ന് വലിയ വാഗ്ദാനങ്ങൾ നൽകിയിരുന്നു. എന്നാൽ ഇത്തരത്തിൽ സംസ്ഥാനത്തെ പാടെ അവഗണിച്ചാണോ വികസനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

കേന്ദ്രത്തിന്റേത് വെറും ഗീർവാണങ്ങളും പാഴ്വാക്കുകളുമാണെന്ന് തെളിയിക്കുന്നതാണ് ഈ ബജറ്റ്. ബിജെപി നേതാക്കൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നതിന്റെ തെളിവുകൂടിയാണിത്. എന്തിനാണ് കേരളത്തെ ഇത്തരത്തിൽ നിരന്തരം പരിഹസിക്കുന്നതെന്നും, വികസന പ്രഖ്യാപനങ്ങൾ വെറും രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

കാർഷിക മേഖല പൂർണ്ണമായും തകർച്ചയിലാണെന്ന് വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരും കേരള സർക്കാരും ഒരുപോലെ കർഷകരെ തഴഞ്ഞിരിക്കുകയാണ്. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ അവർക്ക് ആശ്വാസം നൽകാനോ ബജറ്റിൽ ഒരു നടപടിയും ഉണ്ടായില്ല. ഇരു സർക്കാരുകളുടെയും കർഷകവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in