സർക്കാരിന്‍റെ ഒത്താശയോട് കൂടി കേരളത്തിലെ സ്വര്‍ണ വിപണി നിയന്ത്രിക്കുന്നത് അധോലോകം: വി.ഡി സതീശന്‍| VIDEO
Jaihind TV News Report
Jaihind TV Web Desk
July 09, 2020
1 min read
•
Updated: July 08, 2026
കൊച്ചി: ഭരണകൂടത്തിന്‍റെ ഒത്താശയോടെ അധോലോകമാണ് കേരളത്തിലെ സ്വര്‍ണ്ണ വിപണി നിയന്ത്രിക്കുന്നതെന്ന് വി.ഡി സതീശന്‍ എംഎല്‍എ. അധോലോക സംഘത്തിലെ കണ്ണികൾ ഉൾപ്പെട്ടതാണ് തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്ത് കേസ്. സ്വര്‍ണ വിപണിയിലെ അഴിമതികള്‍ നിയമസഭയില്‍ പല തവണ ഉന്നയിച്ചതാണ്. എന്നിട്ടും സര്‍ക്കാര്‍ ഒരു അന്വേഷണവും നടത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഐ. ടി വകുപ്പിലെ കഴിഞ്ഞ നാല് വർഷത്തെ നിയമനങ്ങൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. സി വേണുഗോപാലിനെതിരെ ബി ഗോപാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണം കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും കേസില്‍ ചേര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/JaihindNewsChannel/videos/278488573218059
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10