Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

സൗദിക്ക് ഇറാനെ നേരിടാനുള്ള പിന്തുണ നൽകി ട്രംപ്;ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്ക

സൗദിക്ക് ഇറാനെ നേരിടാനുള്ള പിന്തുണ നൽകി  ട്രംപ്;ഖമനെയി കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്ക

സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഡോണള്‍ഡ് ട്രംപ്. ഇറാനെ നേരിടാനുള്ള പിന്തുണയും ട്രംപ് സൗദിക്ക് വാഗ്ദാനം ചെയ്തു. അതേസമയം, ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ അവകാശവാദവുമായി രംഗത്തെത്തി. ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യനെ വധിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ, ട്രംപിന്‍റെ അവകാശ വാദത്തിന് പിന്നാലെ ഖമനെയിയുടെ എക്സിൽ തിരിച്ചടിയുടെ സൂചന നൽകി പോസ്റ്റും പ്രത്യക്ഷപ്പെട്ടു. ഇമാൻ അലിയുടെ നാമത്തിൽ എന്നാണ് ഖമനെയിയുടെ എക്സ് പോസ്റ്റിലുള്ളത്.

എന്നാൽ,ഇസ്രയേലുമായി ചേർന്ന് നടത്തിയ അതീവ രഹസ്യവും കൃത്യവുമായ നീക്കത്തിലൂടെയാണ് ഖമേനിയെ കണ്ടെത്തിയതെന്ന് ട്രംപ് അവകാശപ്പെട്ടു.ഖമനെയി മാത്രമല്ല, അദ്ദേഹത്തോടൊപ്പം ഇറാന്റെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്ന മറ്റ് മുതിർന്ന നേതാക്കളും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ട്രംപ് വെളിപ്പെടുത്തി. ഇതോടെ ഇറാന്‍റഖെ ഭരണനേതൃത്വം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ഖമേനിയുടെ മരണം ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.

Related articles

See all
Latest News

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടുമെന്ന് ഇസ്രയേലിന്‍റെ മുന്നറിയിപ്പ...

Latest News

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

Latest News

'പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം'; ഇറാൻ-അമേരിക്ക സംഘർഷത്തിൽ വിദേശകാര്യ മന്ത്രിക്ക് കത്തയച്...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Save your stories

Sign in