Logo
Fri, Aug 14, 2026 • 04:28 AM
LIVE TV
Watch

No business videos available

No Middle East videos available

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്, 325 കോടിയും പിന്നിട്ട് വിജയ് ചിത്രം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 13, 2026
1 min read
SHARE:
SAVE: Login to save

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്, 325 കോടിയും പിന്നിട്ട് വിജയ് ചിത്രം

 2026ൽ പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി ദളപതി വിജയ് നായകനായ ‘ജനനായകൻ’. 325 കോടിയിലധികം രൂപയുടെ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രം വിജയകരമായി നാലാം വാരത്തിലേക്ക് കടക്കുകയാണ്. സൂര്യ നായകനായ ‘കറുപ്പ്’ നേടിയിരുന്ന ഈ വർഷത്തെ കളക്ഷൻ റെക്കോർഡാണ് ‘ജനനായകൻ’ മറികടന്നത്.

വലിയ പ്രതീക്ഷകളോടെ തിയറ്ററുകളിലെത്തിയ ചിത്രത്തെ ആഘോഷമാക്കി മാറ്റിയത് പ്രേക്ഷകരും വിജയ് ആരാധകരുമാണ്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന വൈകാരികതയോടെയാണ് ആരാധകർ ‘ജനനായകനെ’ ഏറ്റെടുത്തത്.

ചിത്രത്തിലെ വിവിധ രംഗങ്ങൾക്ക് പുറമെ ‘ചീഫ് മിനിസ്റ്റർ ജോസഫ് വിജയ്’ എന്ന ടൈറ്റിൽ കാർഡിനും തിയറ്ററുകളിൽ വലിയ കൈയടിയാണ് ലഭിച്ചത്. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ അവസാന ട്രിബ്യൂട്ട് വീഡിയോയും പ്രേക്ഷകരിൽ വലിയ വൈകാരിക പ്രതികരണമാണ് സൃഷ്ടിച്ചത്.

കേരള ബോക്സ് ഓഫീസിലും ‘ജനനായകൻ’ മികച്ച പ്രകടനം തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രം 17 കോടിയിലധികം രൂപയുടെ ഗ്രോസ് കളക്ഷൻ ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽ 150 കോടിയിലധികം രൂപയുടെ ഗ്രോസ് നേടിയ ചിത്രം ശക്തമായ പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ്.

എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധാണ്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹനിർമാതാക്കളാണ്. സത്യൻ സൂര്യൻ ഛായാഗ്രഹണം നിർവഹിക്കുന്നു. അനൽ അരശാണ് ആക്ഷൻ കൊറിയോഗ്രഫി.

വി. സെൽവകുമാർ കലാസംവിധാനവും പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ശേഖർ, സുധൻ എന്നിവർ കൊറിയോഗ്രഫിയും അറിവ് ഗാനരചനയും നിർവഹിച്ചിരിക്കുന്നു. പല്ലവി സിംഗ് കോസ്റ്റ്യൂമും നാഗരാജ് മേക്കപ്പും കൈകാര്യം ചെയ്യുന്നു. വീര ശങ്കറാണ് പ്രൊഡക്ഷൻ കൺട്രോളർ. ഗോപി പ്രസന്നയാണ് പബ്ലിസിറ്റി ഡിസൈൻ ഒരുക്കിയത്. പി.ആർ.ഒ. & മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10