ശരീരഭാരം കുറഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സൽമാൻ ഖാൻ; 16 കിലോ കുറച്ചതായി താരം
ആരോഗ്യനിലയെക്കുറിച്ച് ആരാധകർ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെ തന്റെ ശരീരഭാരം കുറഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. ആമസോൺ പ്രൈം വീഡിയോയുടെ പുതിയ അലയൻസ് ഷോയിലാണ് താരം തന്റെ ഭാരം കുറച്ച വിവരം പങ്കുവെച്ചത്.
സൽമാൻ ഖാന്റെ സഹോദരൻ സൊഹൈൽ ഖാനും പരിപാടിയിലെ പ്രധാന പങ്കാളിയാണ്. കഴിഞ്ഞ ദിവസം നടന്ന ഷോയിൽ അതിഥിയായി എത്തിയ സൽമാൻ, സഹോദരനുമായുള്ള സംഭാഷണത്തിനിടെയാണ് തന്റെ ഫിറ്റ്നസ് മാറ്റത്തെക്കുറിച്ച് സംസാരിച്ചത്.
പരിപാടിക്കിടെ സൊഹൈലിന്റെ ശരീരഭാരത്തെക്കുറിച്ച് സൽമാൻ ചോദിച്ചു. “മെലിഞ്ഞല്ലോ” എന്ന താരത്തിന്റെ ചോദ്യത്തിന് മറുപടിയായി, താൻ 12 കിലോ ഭാരം കുറച്ചെന്നും സിക്സ് പാക്ക് കാണിച്ചുകൊണ്ട് സൊഹൈൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് താനും 16 കിലോ ഭാരം കുറച്ചതായി സൽമാൻ ഖാൻ വെളിപ്പെടുത്തിയത്.
അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോയിൽ താരത്തെ ക്ഷീണിതനായ നിലയിൽ കണ്ടതോടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് താരം വ്യക്തമായ പ്രതികരണം നടത്തിയിരുന്നില്ല.
സമൂഹമാധ്യമങ്ങളിലെ ചർച്ചകൾക്കിടെ ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ തന്റെ ശരീരഭാരത്തിലെ മാറ്റത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് സൽമാൻ ഖാൻ സൂചന നൽകിയിരിക്കുകയാണ്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന താരം, സിനിമകൾക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായും ശരീരഘടനയിൽ മാറ്റങ്ങൾ വരുത്താറുണ്ട്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.