Logo
Sun, Aug 02, 2026 • 01:38 PM
LIVE TV
Watch

No business videos available

No Middle East videos available

ഷൂട്ടിങ് സെറ്റിൽ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ഒരു മാസം വിശ്രമം നിർദേശിച്ചതായി റിപ്പോർട്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 02, 2026
1 min read
SHARE:
SAVE: Login to save

ഷൂട്ടിങ് സെറ്റിൽ രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്ക്; ഒരു മാസം വിശ്രമം നിർദേശിച്ചതായി റിപ്പോർട്ട്

സിനിമാ ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. നട്ടെല്ലിന് പരിക്കേറ്റതിനെ തുടർന്ന് ഒരു മാസം വരെ ചികിത്സയും പൂർണ വിശ്രമവും ഡോക്ടർമാർ നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

ശാരീരികമായി ഏറെ ബുദ്ധിമുട്ടുള്ള ഒരു നൃത്ത രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തതായും വിവരങ്ങളുണ്ട്. സംഭവത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എന്നാൽ അപകടം ഏത് സിനിമയുടെ സെറ്റിലാണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള 'രണബാലി' എന്ന ചിത്രത്തിന്റെ സെറ്റിലാണോ, അതോ ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യുടെ ചിത്രീകരണത്തിനിടെയാണോ അപകടമുണ്ടായതെന്നത് വ്യക്തമല്ല.

ഷൂട്ടിങ്ങിനിടെയുണ്ടായ വീഴ്ചയിൽ രശ്മികയുടെ ഇടുപ്പിലെ ടെൻഡന് ഗുരുതരമായ പരിക്കേറ്റതായും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഈ വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

തീവ്ര പരിശീലനം നടത്തുന്ന പ്രൊഫഷണൽ അത്‌ലറ്റുകൾക്ക് സംഭവിക്കാവുന്ന തരത്തിലുള്ള പരിക്കാണ് രശ്മികയ്ക്ക് സംഭവിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം, രശ്മിക മന്ദാനയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രങ്ങളിൽ ഒന്നാണ് വിജയ് ദേവരകൊണ്ട നായകനാകുന്ന 'രണബാലി'. രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ചിത്രം 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയും രശ്മികയും ഒന്നിക്കുന്ന ഗാനത്തിന് ഇതിനോടകം മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ആക്ഷൻ ത്രില്ലർ ചിത്രമായ 'മൈസ'യും രശ്മികയുടെ പ്രതീക്ഷയേറിയ പ്രോജക്ടുകളിൽ ഒന്നാണ്. താരത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10