'2018-ല്‍ മുഖ്യമന്ത്രി നിരാഹാരമായിരുന്നോ?'; ഹെലികോപ്റ്റര്‍ യാത്ര ഭാര്യാപിതാവിനെ കാണാനെന്നത് വ്യാജ പ്രചരണം: വിവാദങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
വിവാദങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തനിക്കെതിരെ വ്യാപകമായി വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും ഹെലികോപ്റ്റര്‍ യാത്രയും ആഹാരം കഴിച്ചതും പ്രതിപക്ഷം പറയുന്നതുപോലെ അല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ ദുരന്തസമയത്തും വ്യാപകമായി വ്യാജ പ്രചരണം ഉണ്ടായി എന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഴ അതിശക്തമായ ദിവസം താന്‍ ഭക്ഷണം കഴിച്ചത് ഇത്ര വലിയ വിഷയം ആക്കണമോ എന്നും അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. 2018ലും 2019ലും ദുരന്തം ഉണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി നിരാഹാരത്തില്‍ ആയിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
ഏറെ വൈകി മൂന്നുമണിക്ക് ഭക്ഷണം കഴിച്ചതില്‍ പോലും വിവാദം കാണുന്നവരാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അന്നേദിവസം താനൊരു ഗുരുതരമായ തെറ്റ് ചെയ്തത് ഈ ഭക്ഷണം കഴിച്ചതാണെന്നും ക്ഷമിക്കണമെന്നും ജനങ്ങള്‍ എല്ലാം വിലയിരുത്തുന്നുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു . ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് ഭാര്യ പിതാവിനെ കാണാന്‍ ആണ് എന്നത് വ്യാജ പ്രചരണം ആണെന്നും അന്ന് യാത്ര നടത്തിയത് ഒരു സ്വകാര്യ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുമായുള്ള കൂടിക്കാഴ്ചയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.