Logo
Sun, Jul 12, 2026 • 10:49 PM
LIVE TV
Watch

No business videos available

No Middle East videos available

സസ്പെന്‍ഷന്‍ നടപടി പ്രഹസനം; സക്കീര്‍ ഹുസൈന്‍ വീണ്ടും പാര്‍ട്ടി പരിപാടിയില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 25, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

സസ്പെന്‍ഷന്‍ നടപടി പ്രഹസനം; സക്കീര്‍ ഹുസൈന്‍ വീണ്ടും പാര്‍ട്ടി പരിപാടിയില്‍
സിപിഎമ്മില്‍ നിന്ന്  സസ്‌പെന്‍ഡ് ചെയ്ത  കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വീണ്ടും പാര്‍ട്ടി വേദിയില്‍.  ഇന്ധനവില വര്‍ധനവിനെതിരെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളമശ്ശേരിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് സക്കീര്‍ ഹുസൈന്‍ പങ്കെടുത്തത്. സിപിഎം സംസ്ഥാന സമിതി അംഗം കെ ചന്ദ്രന്‍ പിള്ളയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് സക്കീര്‍ ഹുസൈനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.  സക്കീര്‍ ഹുസൈനെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ശുപാര്‍ശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ പരിഗണനയിലായിരുന്നു‍. ജില്ലാ സെക്രട്ടറിയേറ്റിന്‍റെ  ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. സക്കീര്‍ ഹുസൈനെതിരെ  നടപടിക്ക് തീരുമാനമില്ലെന്നായിരുന്നു നേരത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം . പാര്‍ട്ടി അംഗത്തിന്റെ തന്നെ പരാതിയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്. എറണാകുളത്തെ മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ കെ ശിവന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാന സമിതി അംഗം സിഎം ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയത് .ഇതിനെ തുടര്‍ന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കാനും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുമാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10