Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചിന്നസ്വാമിയിൽ കോഹ്‌ലിപ്പടയുടെ അഴിഞ്ഞാട്ടം; ഹൈദരാബാദിനെതിരെ ആർ.സി.ബിക്ക് ആധികാരിക ജയം.

ചിന്നസ്വാമിയിൽ കോഹ്‌ലിപ്പടയുടെ അഴിഞ്ഞാട്ടം; ഹൈദരാബാദിനെതിരെ ആർ.സി.ബിക്ക് ആധികാരിക ജയം.
 

ഐ.പി.എൽ 19-ാം സീസണിലെ ആവേശകരമായ പോരാട്ടത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ആറ് വിക്കറ്റുകൾക്ക് കീഴടക്കി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. 38 പന്തിൽ 80 റൺസ് അടിച്ചുകൂട്ടിയ നായകൻ ഇഷാൻ കിഷന്റെയും, 18​ ​പ​ന്തു​ക​ളി​ൽ​ ​മൂ​ന്ന് ​ഫോ​റു​ക​ളും​ ​നാ​ലു​സി​ക്സു​ക​ളു​മ​ട​ക്കം​ 43​ ​റ​ൺ​സ് ​നേ​ടി​ തകർത്താടിയ അനികേത് വെർമ്മയുടെയും മികവിലാണ് ഹൈദരാബാദ് മികച്ച സ്കോറിലെത്തിയത്. എന്നാൽ, മറുപടി ബാറ്റിംഗിനിറങ്ങിയ വിരാട് കോഹ്‌ലിയും സംഘവും ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആവേശം ഉൾക്കൊണ്ട് ആറ് വിക്കറ്റുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.

മ​റു​പ​ടി​ക്കി​റ​ങ്ങി​യ​ ​ആ​ർ.​സി.​ബി​ക്ക്ഓ​പ്പ​ണ​ർ​ ​ഫി​ൽ​ ​സാ​ൾ​ട്ടി​നെ​ ​(9​)​ ​തു​ട​ക്ക​ത്തി​ലേ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​അ​ർ​ദ്ധ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടു​ക​യും​ ​ര​ണ്ടാം​ ​വി​ക്ക​റ്റി​ൽ​ 101​ ​റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ട് ​പ​ടു​ത്തു​യ​ർ​ത്തു​ക​യും​ ​ചെ​യ്ത​ ​മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​ ​താ​രം​ ​ദേ​വ്‌​ദ​ത്ത് ​പ​ടി​ക്ക​ലും​ ​(26​ ​പ​ന്തു​ക​ളി​ൽ​ ​ഏ​ഴു​ഫോ​റും​ ​നാ​ലു​സി​ക്സു​മ​ട​ക്കം​ 61​ ​റ​ൺ​സ്)​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​(38​ ​പ​ന്തു​ക​ളി​ൽ​ ​അ​ഞ്ചു​വീ​തം​ ​ഫോ​റും​ ​സി​ക്സു​മ​ട​ക്കം​ ​പു​റ​ത്താ​കാ​തെ​ 69​ ​റ​ൺ​സ്)​ ​ചേ​ർ​ന്നാ​ണ് ​ബെം​ഗ​ളു​രു​വി​ന്റെ​ ​വി​ജ​യ​ത്തി​ന് ​അ​ടി​ത്ത​റ​യി​ട്ട​ത്.​ ​

ഹൈദരാബാദ് ഉയർത്തിയ വെല്ലുവിളി വിരാട് കോഹ്‌ലിയുടെ അചഞ്ചലമായ ബാറ്റിംഗ് കരുത്തിൽ ആർ.സി.ബി മറികടന്നു. ഐ.പി.എൽ കരിയറിലെ തന്റെ 64-ാം അർദ്ധസെഞ്ച്വറി കുറിച്ച വിരാട് കോഹ്‌ലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒൻപതാം ഓവറിൽ ദേവ്‌ദത്ത് പുറത്തായ ശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ രജത് പാട്ടീദാർ (31), ടിം ഡേവിഡ് (16*) എന്നിവർ വിരാടിന് മികച്ച പിന്തുണ നൽകി.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ജേക്കബ് ഡഫി തകർപ്പൻ സ്പെല്ലിലൂടെ ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ട്രാവിസ് ഹെഡിനെയും വീഴ്ത്തിയെങ്കിലും, ഇഷാൻ കിഷൻ കളം മാറ്റിമറിച്ചു. വെറും 27 പന്തിൽ അർദ്ധസെഞ്ച്വറി തികച്ച ഇഷാൻ, ക്ളാസനൊപ്പം ചേർന്ന് നാലാം വിക്കറ്റിൽ 97 റൺസാണ് കൂട്ടിച്ചേർത്തത്.

ഐ.​പി.​എ​ല്ലി​ൽ​ 3000​ ​റ​ൺ​സും​ ​ഇ​ഷാ​ൻ​ ​തി​ക​ച്ചു.​ 14​-ാം​ ​ഓ​വ​റി​ൽ​ ​റൊ​മാ​രി​യോ​ ​ഷെ​പ്പേ​ഡാ​ണ് ​ക്ളാ​സ​നെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​സ​ലി​ൽ​ ​അ​റോ​റ​യെ​ ​(9​)​ ​സു​യാ​ഷ് ​പു​റ​ത്താ​ക്കി.​അ​ഭി​ന​ന്ദ​ൻ​ ​സിം​ഗ് ​എ​റി​ഞ്ഞ​ 16​-ാം​ ​ഓ​വ​റി​ൽ​ ​ബൗ​ണ്ട​റി​ ​ലൈ​നി​ന​രി​കി​ൽ​ ​ഫി​ൽ​ ​സാ​ൾ​ട്ടി​ന്റെ​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​ഡൈ​വിം​ഗ് ​ക്യാ​ച്ചി​ലൂ​ടെ​യാ​ണ് ​ഇ​ഷാ​ൻ​ ​പു​റ​ത്താ​യ​ത്.​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​ഹ​ർ​ഷ് ​ദു​ബെ​(3​),​ ​ഹ​ർ​ഷ​ൽ​ ​പ​ട്ടേ​ൽ​ ​(0​),​ ​എ​ന്നി​വ​രു​ടെ​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും​ ​അ​നി​കേ​തി​ന്റെ​ ​വെ​ടി​ക്കെ​ട്ട് ​ടീം​ ​സ്കോ​ർ​ 201​ലെ​ത്തി​ച്ചു. ആ​ർ.​സി.​ബി​ക്ക് ​വേ​ണ്ടി​ ​ജേ​ക്ക​ബ് ​ഡ​ഫി​യും​ ​റൊ​മാ​രി​യോ​ ​ഷെ​പ്പേ​ഡും​ ​മൂ​ന്ന് ​വി​ക്ക​റ്റു​ക​ൾ​ ​വീ​തം​ ​വീ​ഴ്ത്തി.​ഭു​വ​നേ​ശ്വ​ർ​ ​കു​മാ​ർ,​സു​യാ​ഷ്,​ ​അ​ഭി​ന​ന്ദ​ൻ​ ​എ​ന്നി​വ​ർ​ക്ക് ​ഓ​രോ​ ​വി​ക്ക​റ്റ് ​ല​ഭി​ച്ചു.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Latest News

'മെയ് ദിനം: പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ'

Save your stories

Sign in