Logo
Fri, Jul 10, 2026 • 10:52 PM
LIVE TV
Watch

No business videos available

No Middle East videos available

വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ അടിയന്തര നടപടിയുണ്ടാകണം: രമ്യ ഹരിദാസ് എം പി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 09, 2020
1 min read Updated: July 08, 2026
SHARE:
SAVE: Login to save

വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ അടിയന്തര നടപടിയുണ്ടാകണം: രമ്യ ഹരിദാസ്  എം പി
പാലക്കാട്: വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരായിട്ടുള്ളവരെ തിരികെ കൊണ്ടുവരാൻ അടിയന്തര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് രമ്യ ഹരിദാസ് എം പി പ്രധാന മന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും കത്ത് നൽകി. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ആശങ്കാകുലരാണെന്നും അവർക്ക് ആവശ്യമായ സംരക്ഷണമോ ശ്രദ്ധയോ ചികിത്സയോ പല രാജ്യങ്ങളിലും ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് തിരിച്ചു വരാനുള്ള അടിയന്തിര സഹചര്യമൊരുക്കണമെന്നും എം പി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും വിദേശ കാര്യമന്ത്രാലയവും കേരള സർക്കാരും ഈ കാര്യത്തിൽ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും ഇന്ത്യകാരായിട്ടുള്ളതും തിരിച്ചുവരാൻ താല്‍പര്യം പ്രകടിപ്പിച്ചിട്ടുള്ളതുമായ എല്ലാവരെയും എത്രയും വേഗം നാട്ടിലെത്തിക്കുവാനുള്ള നടപടികൾ ഉണ്ടാവണമെന്നും കത്തിൽ എം പി ചൂണ്ടിക്കാട്ടി.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10