കനത്ത മഴ മുന്നറിയിപ്പ്: എറണാകുളത്തും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Jaihind TV News Report
Jaihind TV Web Desk
July 30, 2026
1 min read
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്‌പെഷ്യൽ ക്ലാസുകൾ തുടങ്ങിയ എല്ലാവിധ പഠന കേന്ദ്രങ്ങൾക്കും ഈ അവധി ബാധകമായിരിക്കും.
വയനാട് ജില്ലയിലെ റസിഡൻഷ്യൽ സ്‌കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ഈ അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ പ്രവചന പ്രകാരം നാളെ എറണാകുളം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നടപടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10