'യുവജനങ്ങളുടെ ഭാവി നശിപ്പിച്ചത് നിങ്ങള്‍': പ്രധാനമന്ത്രിക്ക് കടുത്ത ഭാഷയില്‍ രാഹുല്‍ ഗാന്ധിയുടെ മറുപടി
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ശക്തമാകുന്ന യുവജന പ്രതിഷേധങ്ങളിൽ ആദ്യ പ്രതികരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. "നമ്മുടെ യുവജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്തത് നിങ്ങളാണ്" എന്ന് രാഹുൽ തിരിച്ചടിച്ചു. രാജ്യത്തെ യുവജനങ്ങളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന പ്രധാനമന്ത്രിയുടെ എക്‌സ് (X) പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണ്ണമായി കൈപ്പിടിയിലൊതുക്കി നശിപ്പിക്കാൻ നിങ്ങൾ അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്ന് മാത്രമല്ല, അതിന് ഉത്തരവാദികളായ എല്ലാവരെയും നിങ്ങൾ സംരക്ഷിക്കുകയുമാണ്" രാഹുൽ കുറ്റപ്പെടുത്തി.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തികച്ചും വ്യക്തമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി 3 പ്രധാന ആവശ്യങ്ങൾ അക്കമിട്ട് നിരത്തി:
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ ഉടനടി സ്ഥാനത്തുനിന്ന് പുറത്താക്കുക.
വിദ്യാർത്ഥികളോട് പരസ്യമായി മാപ്പ് പറയുക.
സമരം ചെയ്ത കുട്ടികളെ ആക്രമിച്ചവർക്കെതിരെ കർശന നടപടിയെടുക്കുക.
യുവജനങ്ങളുടെ ക്ഷേമത്തിനും ഭാവിക്കും അപ്പുറം മറ്റൊന്നും സർക്കാരിന് പ്രധാനമല്ലെന്നായിരുന്നു പ്രധാനമന്ത്രി എക്‌സിലൂടെ വ്യക്തമാക്കിയത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കണിശമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രധാനമന്ത്രിയുടെ പ്രസ്താവനയോട് കോക്രോച്ച് ജനതാ പാർട്ടിയും (CJP) പ്രതികരിച്ചു. ധർമേന്ദ്ര പ്രധാൻ നിർബന്ധമായും രാജിവെക്കണമെന്ന് എക്‌സിലൂടെ തന്നെ സി.ജെ.പി മറുപടി നൽകി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.