Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഹൃദയഭേദകം ഈ ദുരന്തം, രക്ഷാപ്രവർത്തനം വേഗത്തിലാക്കണം'; തൃശ്ശൂരിലെ വെടിക്കെട്ട് സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

'ഹൃദയഭേദകം ഈ ദുരന്തം, രക്ഷാപ്രവർത്തനം വേഗത്തിലാക്കണം';  തൃശ്ശൂരിലെ വെടിക്കെട്ട് സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി രാഹുൽ ഗാന്ധി

തൃശ്ശൂർ പൂരം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ  അഗാധമായ ദുഃഖം രേഖപ്പെടുത്തി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ ദുരന്തവും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടതും ഏറെ ഹൃദയഭേദകമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിന്റെ വ്യാപ്തി നമ്മെ വല്ലാതെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നതായും ഈ പ്രയാസകരമായ ഘട്ടത്തിൽ തന്റെ ചിന്തകൾ അവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് അടിയന്തരവും മികച്ചതുമായ വൈദ്യസഹായം സർക്കാർ ഉറപ്പാക്കണമെന്നും, രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Related articles

See all
Latest News

പൂരം സമാപിക്കുന്നു: വെടിക്കെട്ടില്ലാതെ, വലിയ തിരക്കുകളില്ലാതെ തൃശ്ശൂർ പൂരത്തിന് ഇന്ന് സമാപ...

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: ചികിത്സയിലായിരുന്ന ഉണ്ണിക്കൃഷ്ണൻ മരിച്ചു; ഇതോടെ മരണസം...

Latest News

താളമേളങ്ങളുടെ പൂരക്കാലം; സാംസ്കാരിക നഗരിയില്‍ ഇന്ന് തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ, നിയന്ത...

Latest News

ആർഭാടങ്ങളില്ലാത്ത പൂരം; ഇന്ന് പൂരവിളംബരം; നിയന്ത്രണങ്ങളോടെ ഇത്തവണത്തെ തൃശ്ശൂർ പൂരം

Save your stories

Sign in