Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

രാഹുല്‍ ഗാന്ധിയുടെയും നേതാക്കളുടെയും അറസ്റ്റ്: ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

രാഹുല്‍ ഗാന്ധിയുടെയും നേതാക്കളുടെയും അറസ്റ്റ്: ഇന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം

നേതാക്കളുടെ അന്യായമായ അറസ്റ്റിലും വോട്ടവകാശ നിഷേധത്തിലും പ്രതിഷേധിച്ച് ഒക്ടോബര്‍ 7 വൈകുന്നേരം സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനായുള്ള ഈ അതിജീവന പോരാട്ടത്തില്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കാളികളാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവവായുവായ വോട്ടവകാശം സംരക്ഷിക്കാന്‍ ഡല്‍ഹിയില്‍ ധര്‍മ്മസമരത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ നേതാക്കള്‍ക്കെതിരെയുണ്ടായ നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം അകാരണമായി കശാപ്പ് ചെയ്യുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സണ്ണി ജോസഫ് തുറന്നടിച്ചു. ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Related articles

See all
Popular News

കോഴിക്കോട് സി.പി.എമ്മില്‍ വിഭാഗീയതയെന്ന് വിപുലീകൃത ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം;...

Popular News

സുരേഷ് ബാബുവിനെ മാറ്റിയ സംഭവം: നീക്കങ്ങള്‍ ശക്തമാക്കിയത് കേന്ദ്രനേതൃത്വത്തിന്റെ കടുത്ത ഇടപ...

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Popular News

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയും അ...

Save your stories

Sign in