Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

കൊച്ചി സ്പായിലെ കൂട്ട ബലാത്സംഗ കേസ്: ഒളിവിലായിരുന്ന യുവതിയും സഹായിയും കളമശ്ശേരി പോലീസിന്റെ പിടിയിൽ

കൊച്ചി സ്പായിലെ കൂട്ട ബലാത്സംഗ കേസ്: ഒളിവിലായിരുന്ന യുവതിയും സഹായിയും കളമശ്ശേരി പോലീസിന്റെ പിടിയിൽ

കൊച്ചി: ഇടപ്പള്ളിയിലെ ലോഡ്ജില്‍ യുവതിയെ എത്തിച്ച് ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന വയനാട് സ്വദേശിനിയായ യുവതിയും സഞ്ജു എന്ന യുവാവുമാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

സ്പായില്‍ ജോലി വാഗ്ദാനം ചെയ്ത് അഭിമുഖത്തിനെന്ന് പറഞ്ഞാണ് ഇരയായ യുവതിയെ ലോഡ്ജില്‍ എത്തിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ബലമായി മദ്യവും മയക്കുമരുന്നും നല്‍കിയ ശേഷം സ്പാ ഉടമ ശ്രീരാജ്, ജിത്ത് മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെ കസ്റ്റഡിയിലായ വയനാട് സ്വദേശിനിയും യുവതിയെ ലൈംഗികമായി അതിക്രമിച്ചതായും സഞ്ജു ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തതായും പോലീസ് കണ്ടെത്തി. കേസില്‍ ശ്രീരാജിനെയും ജിത്ത് മാര്‍ട്ടിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒക്ടോബര്‍ മൂന്നിന് വൈകീട്ട് ലോഡ്ജില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതി ഭര്‍ത്താവിനോട് കാര്യങ്ങള്‍ വിശദീകരിക്കുകയും തുടര്‍ന്ന് കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. യുവതി നിലവില്‍ ചികിത്സയിലാണ്. അതിജീവിതയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ഉറപ്പാക്കുമെന്ന് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച മന്ത്രി, ആവശ്യമായ തുടര്‍ചികിത്സയും സൗജന്യ നിയമസഹായവും അടക്കമുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പുനല്‍കി.

Related articles

See all
Popular News

തിരുവോണം ബംപർ ജേതാവ് പണം കൈപ്പറ്റി; വിജയി അജ്ഞാതനായി തുടരും

Popular News

ഭരണം കൂടുതൽ വേഗത്തിലാക്കാൻ പുത്തൻ ചുവടുവെപ്പ്! മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രൈവറ...

Popular News

'കുറ്റിച്ചൂലെടുത്ത് അടിക്കേണ്ട സമയം കഴിഞ്ഞു'; നാദാപുരത്ത് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ പാര...

Popular News

കോഴിക്കോട് സി.പി.എമ്മില്‍ വിഭാഗീയതയെന്ന് വിപുലീകൃത ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം;...

Save your stories

Sign in