Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

വായ്പക്കാർക്ക് തിരിച്ചടി; മൂന്നര വർഷത്തിന് ശേഷം അടിസ്ഥാന പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക്

വായ്പക്കാർക്ക് തിരിച്ചടി; മൂന്നര വർഷത്തിന് ശേഷം അടിസ്ഥാന പലിശനിരക്ക് ഉയർത്തി റിസർവ് ബാങ്ക്

മൂന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം റിസർവ് ബാങ്ക് (ആർ.ബി.ഐ.) അടിസ്ഥാന പലിശനിരക്ക് ഉയർത്തി പുതിയ പണനയം പ്രഖ്യാപിച്ചു. റീപ്പോ നിരക്ക് കാൽ ശതമാനം (0.25%) വർധിപ്പിച്ച് 5.50 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. അവസാനമായി ആർ.ബി.ഐ. പലിശ കൂട്ടിയത് 2023 ഫെബ്രുവരിയിലായിരുന്നു.

ഈ നിരക്ക് വർധനയോടുകൂടി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് ഉയരാൻ സാധ്യതയൊരുങ്ങി. റീപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ലോട്ടിങ് വായ്പകൾ, പുതിയ വായ്പകൾ എന്നിവയ്ക്കാണ് പ്രധാനമായും പലിശ വർധന ബാധകമാകുക. അതേസമയം, ഫിക്സഡ് പലിശനിരക്കിൽ വായ്പകളുള്ളവരുടെ പലിശഭാരം മാറില്ല. വായ്പയെടുത്തവർക്ക് തിരിച്ചടിയാകുമ്പോൾ തന്നെ, ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ (എഫ്.ഡി.) ഉള്ളവർക്കും പുതിയ നിക്ഷേപകർക്കും ഇത് നേട്ടമാണ്. എഫ്.ഡി. പലിശനിരക്കിലും ബാങ്കുകൾ നേരിയ വർധന വരുത്താൻ സാധ്യതയുണ്ട്.

സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് പലിശ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്ന ‘ന്യൂട്രൽ’ നിലപാടിൽ നിന്ന്, പലിശ കൂട്ടുകയോ നിലനിർത്തുകയോ ചെയ്യുന്ന ‘കാലിബറേറ്റഡ് ടൈറ്റനിങ്’ എന്ന നയത്തിലേക്കും ആർ.ബി.ഐ. മാറിയിട്ടുണ്ട്. ഉയർന്നുനിൽക്കുന്ന പണപ്പെരുപ്പം, പശ്ചിമേഷ്യൻ/ഇറാൻ യുദ്ധത്തെതുടർന്നുള്ള ക്രൂഡോയിൽ വിലക്കയറ്റം, രൂപയുടെ മൂല്യത്തകർച്ച, യു.എസ്. ഫെഡറൽ റിസർവ് പലിശനിരക്ക് വർധിപ്പിച്ചത് എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ. ജൂലൈയിൽ 4.45 ശതമാനമായിരുന്ന ചില്ലറ വിപണിയിലെ വിലക്കയറ്റത്തോത് (സി.പി.ഐ.) ഓഗസ്റ്റിൽ 4.82 ശതമാനമായി ഉയർന്നിരുന്നു. വിലക്കയറ്റം 4 ശതമാനത്തിൽ നിർത്തുക എന്നതാണ് ആർ.ബി.ഐയുടെ ലക്ഷ്യം.


Related articles

See all
Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് നയാര എനർജി; ലീറ്ററിന് 5 രൂപ വരെ കൂട്ടി

Popular News

ഫ്ലിപ്‍കാർട്ട് ബിഗ് ബില്യൺ ഡേയ്സ്: നത്തിങ്ങിന്റെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവും ഓഫറുകള...

Popular News

രാജ്യാന്തര വിപണിയിൽ ലാഭമെടുപ്പും ബോണ്ട് യീൽഡ് വർധനവും: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞ...

Save your stories

Sign in