Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ബുസാന്‍ റെഡ് കാര്‍പ്പറ്റില്‍ പരമ്പരാഗത വേഷത്തില്‍ തിളങ്ങി 'ചെവിട്ടോര്‍മ്മ' പ്രവര്‍ത്തകര്‍; ഏഷ്യന്‍ സിനിമാ പനോരമ വിഭാഗത്തില്‍ നാളെ വേള്‍ഡ് പ്രീമിയർ

ബുസാന്‍ റെഡ് കാര്‍പ്പറ്റില്‍ പരമ്പരാഗത വേഷത്തില്‍ തിളങ്ങി 'ചെവിട്ടോര്‍മ്മ' പ്രവര്‍ത്തകര്‍; ഏഷ്യന്‍ സിനിമാ പനോരമ വിഭാഗത്തില്‍ നാളെ വേള്‍ഡ് പ്രീമിയർ

ബുസാന്‍: ദക്ഷിണ കൊറിയയില്‍ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ 31-ാമത് ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാര്‍പ്പറ്റില്‍ മലയാളത്തിന്റെ അഭിമാന ചിത്രമായ 'ചെവിട്ടോര്‍മ്മ'യുടെ (The Soul Whisperer) അണിയറപ്രവര്‍ത്തകര്‍ പ്രവേശിച്ചു. മലയാളി തനിമ വിളിച്ചോതുന്ന പരമ്പരാഗത വേഷങ്ങളിലാണ് സംഘം റെഡ് കാര്‍പ്പറ്റിലെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ചലച്ചിത്രപ്രേമികളുടെയും അന്താരാഷ്ട്ര മാധ്യമങ്ങളുടെയും ശ്രദ്ധാകേന്ദ്രമായി മാറിയാണ് ചിത്രം റെഡ് കാര്‍പ്പറ്റില്‍ സാന്നിധ്യമറിയിച്ചത്.

ഈ വര്‍ഷത്തെ ബുസാന്‍ ചലച്ചിത്രമേളയിലേക്ക് മലയാളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ലിയോ തദേവൂസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ചെവിട്ടോര്‍മ്മ'. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിനോടനുബന്ധിച്ച് നടന്ന റെഡ് കാര്‍പ്പറ്റ് ചടങ്ങില്‍ സംവിധായകന്‍ ലിയോ തദേവൂസ്, അഭിനേതാക്കളായ ദിലീഷ് പോത്തന്‍, പൗളി വത്സന്‍, സ്റ്റാന്‍ സ്റ്റീഫന്‍, നിര്‍മ്മാതാക്കളായ സ്റ്റീഫന്‍ സക്കറിയാസ്, ലോഗന്‍ രവി എന്നിവര്‍ പങ്കെടുത്തു.

മേളയിലെ പ്രശസ്തമായ 'ഏഷ്യന്‍ സിനിമാ പനോരമ' (A Window on Asian Cinema) വിഭാഗത്തില്‍ ഒക്ടോബര്‍ 8-നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടക്കുന്നത്. ലോകസിനിമാ വേദിയില്‍ മലയാള സിനിമയ്ക്ക് വലിയൊരു ആദരവും അംഗീകാരവുമാണ് ഈ അവസരം.

Related articles

See all
Popular News

സിനിമ ലോകത്തെ ചരിത്ര ലയനം: വാർണർ ബ്രോസിനെ പാരമൗണ്ട് ഏറ്റെടുത്തു

Popular News

‘ജയിലർ 2’ ട്രെയിലറിൽ തൂക്കി.. മോഹൻലാൽ; മാത്യുവിന്റെ പുതിയ ലുക്കും സ്വാഗും ഏറ്റെടുത്ത് ആരാധ...

Popular News

ഇത് വെറും മാസ്സ് അല്ല മരണമാസ്സ് ആക്ഷനുമായി സൂപ്പര്‍ സ്റ്റാറിന്റെ വേട്ട; ഒപ്പം മാസ് ലുക്കില...

Popular News

"വയലാറിന്റെ വരികൾക്ക് വിദ്യാധരൻ മാസ്റ്ററുടെ ഈണം! 'കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം' പൂജ...

Save your stories

Sign in