Logo
Mon, Jun 15, 2026 • 08:41 AM
LIVE TV
Watch

No business videos available

No Middle East videos available

പുതുപ്പള്ളി വിധിയെഴുതാന്‍ ഇനി രണ്ടു നാള്‍ മാത്രം; പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 02, 2023
1 min read Updated: June 14, 2026
SHARE:
SAVE: Login to save

പുതുപ്പള്ളി വിധിയെഴുതാന്‍ ഇനി രണ്ടു നാള്‍ മാത്രം; പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം
  കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക്. പുതുപ്പള്ളി പോളിംഗ് ബൂത്തിൽ എത്താൻ ഇനി ശേഷിക്കുന്നത് 2 നാൾ മാത്രം. കലാശക്കൊട്ടിന് മണിക്കൂറുകൾ ബാക്കിനിൽക്കെ അതിവേഗത്തിൽ പ്രചാരണം കൊഴിപ്പിക്കുകയാണ് മുന്നണികൾ. കൊട്ടിക്കലാശത്തിന് ഇനി മണിക്കൂറുകൾ മാത്രം. വാഹന പര്യടനം അടക്കമുള്ള പ്രചാരണ പരിപാടികൾ പൂർത്തിയാക്കി യുഡിഎഫ് ക്യാമ്പ്. ദേശീയ സംസ്ഥാന നേതാക്കൾ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനു വേണ്ടി പ്രചാരണ രംഗത്ത് സജീവമായിരുന്നു. പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ എംപി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി അടക്കം നിരവധി കോൺഗ്രസ് നേതാക്കളാണ് ഇന്ന് ചാണ്ടി ഉമ്മനു വേണ്ടി താരപ്രചാരകരായി എത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിനു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററും എൻഡിഎ സ്ഥാനാർത്ഥി ലിജിന്‍ ലാലിനു വേണ്ടി കേന്ദ്രമന്ത്രി വി. മുരളീധരൻ അടക്കമുള്ളവരാണ് പ്രചാരണത്തിന് എത്തിയത്. നാളെ മൂന്നു മുന്നണികളുടെയും കൊട്ടിക്കലാശം നടക്കും. ശേഷം നാലാം തീയതി നിശബ്ദ പ്രചാരണമാണ്. പിന്നീട് അഞ്ചാം തീയതി പുതുപ്പള്ളി വിധിയെഴുതാൻ പോളിംഗ് സ്റ്റേഷനിൽ എത്തും. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10